|    Dec 6 Tue, 2016 12:07 am
FLASH NEWS

വിധവയായ സ്ത്രീയുടെ സ്ഥലം കൈയേറി സിപിഎം പ്രവര്‍ത്തകര്‍ റോഡ് വെട്ടിയതായി പരാതി

Published : 17th November 2016 | Posted By: SMR

കായംകുളം: വിധവയായ സ്ത്രീയുടെ സ്ഥലം കൈയേറി സിപിഎം പ്രവര്‍ത്തകര്‍ റോഡ് വെട്ടിയതായി പരാതി. പത്തിയൂര്‍ ആറാട്ടുകുളത്തിനു സമീപം അമ്പാടി വീട്ടില്‍ ഇന്ദിരാദേവിയാണു കായംകുളം ഡി വൈ എസ് പി ക്കു പരാതി നല്‍കിയത്. സ്പിന്നിങ് മില്‍ ചെയര്‍മാനായ സിപിഎം  നേതാവിന്റെ സഹോദരന്റെ സ്ഥലത്തേക്ക് വീഥിയില്‍ റോഡ് ഉണ്ടാക്കുവാനാണ് തന്റെ  അഞ്ചു സെന്റ് ഭൂമി  അതിക്രമിച്ചു കയ്യേറിയതെന്നാണ് ഇന്ദിരാദേവിയുടെ  പരാതി.സിപിഎം ലോക്കല്‍ കമ്മിറ്റി  അംഗങ്ങളുടെ നേതൃത്വത്തില്‍ പത്തുപേരടങ്ങുന്ന സംഘമാണ് അക്രമം നടത്തിയതെന്ന് ഇന്ദിരാദേവി പറയുന്നു. പ്ലാസ്റ്റിക് ഷീറ്റ് മറച്ചുണ്ടാക്കിയ കക്കൂസ് , കുളിമുറി, അതിര്‍ത്തിവേലി എന്നിവ ഇവര്‍  നശിപ്പിച്ചതായി പരാതിയില്‍ പറയുന്നു.  പരാതി നല്‍കിയതിനെ തുടര്‍ന്ന് കരീലകുളങ്ങര പോലിസ് എത്തി വേലി പുനഃസ്ഥാപിച്ചിരുന്നു. എന്നാല്‍ പോലിസ് പോയതിനു പിന്നാലെ സിപിഎം പ്രവര്‍ത്തകര്‍  വീണ്ടുമെത്തി വേലി എടുത്തുകളയുകയും തടയാന്‍ ശ്രമിച്ച തന്നെ  മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു . സംഭവത്തിന് ശേഷം കരീലകുളങ്ങര  പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തിയപ്പോള്‍ എസ് ഐ  ഭീഷണിപ്പെടുത്തിയെന്നും മര്‍ദ്ദനമേറ്റ വിവരം  ഒഴിവാക്കി മൊഴിരേഖപ്പെടുത്തി ഒപ്പിട്ടു വാങ്ങിയെന്നും പരാതിയില്‍ പറയുന്നു. കൂടുതല്‍ കേന്ദ്രങ്ങളില്‍ പരാതി നല്‍കാന്‍ ഒരുങ്ങുകയാണിവര്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day