|    Dec 4 Sun, 2016 1:13 am
FLASH NEWS

വിദ്യാര്‍ഥിയെ ബസ്സില്‍ നിന്നു തള്ളിയിട്ട സംഭവം; കണ്ടക്ടറെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

Published : 22nd October 2016 | Posted By: SMR

തൊടുപുഴ: വിദ്യാര്‍ഥിയെ സ്വകാര്യ ബസ്സില്‍ നിന്നു തള്ളിയിട്ടെന്ന പരാതിയില്‍ ബസ് കണ്ടക്ടറെ തൊടുപുഴ പോലിസ് അറസ്റ്റ് ചെയ്തു. കുളമാവ് നാടുകാണി സ്വദേശി ലിബിന്‍ തങ്കച്ചന്‍ (26) ആണ് അറസ്റ്റിലായത്. പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചു. തോപ്രാംകുടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന പ്രകാശ് ബസ്സിലെ കണ്ടക്ടറാണു ലിബിന്‍. സംഭവത്തില്‍ ഉള്‍പ്പെട്ട ബസ് പോലിസ് കസ്റ്റഡിയില്‍ എടുത്തു. മുതലക്കോടം സെന്റ് ജോര്‍ജ് സ്‌കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ഥിയായ മെബിനെയാ(15)ണു ബുധനാഴ്ച ബസ്സില്‍ നിന്നു തള്ളിയിട്ടത്. വൈകീട്ട് ഒളമറ്റത്തിനു സമീപമായിരുന്നു സംഭവം. റോഡില്‍ തലയിടിച്ചു വീണ മെബിന്റെ തലയ്ക്കും കൈയ്ക്കും പരിക്കേറ്റു. സംഭവത്തിന്റെ അടിസ്ഥാനത്തില്‍ നിയമം ലംഘിച്ചു സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ്സുകള്‍ക്കെതിരെ നടപടി ശക്തമാക്കാനുള്ള തീരുമാനത്തിലാണു പോലിസെന്ന് തൊടുപുഴ എസ്‌ഐ ജോബിന്‍ ആന്റണി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day