|    Dec 8 Thu, 2016 3:21 pm
FLASH NEWS

വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയ പ്രതി പിടിയില്‍

Published : 15th November 2016 | Posted By: SMR

നിലമ്പൂര്‍: വിദ്യാര്‍ഥിയെ  കത്തികാണിച്ച് ഭീഷണിപ്പെടുത്തി പ്രകൃതി വിരുദ്ധ ലൈഗിംക പീഡനത്തിരയാക്കിയ പ്രതി അറസ്റ്റില്‍. ചന്തക്കുന്ന് ചാരങ്കുളം തൊണ്ടിയില്‍ സെയ്ഫുദ്ദീന്‍ എന്ന ഗുണ്ടുറാവു(29)വിനെയാണ് നിലമ്പൂര്‍ പോലിസ് അറസ്റ്റു ചെയ്തത്. രണ്ടു മാസം മുന്‍പാണ് സംഭവം. തനിച്ച് വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന വിദ്യാര്‍ഥിയെയാണ് കത്തികാട്ടി ഭീഷണിപ്പെടുത്തി ബൈക്കില്‍ കയറ്റി കൊണ്ടുപോയി  ആളില്ലാത്ത വീട്ടില്‍ വച്ച് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയത്. പി ന്നീ ട് നിരവധി തവണ ഇത്തരത്തി ല്‍ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചിരുന്നതായി പോലിസ് പറയുന്നു. രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ 11ന് കേസെടുക്കുകയായിരുന്നു. പിടിയിലായ സെയ്ഫുദ്ദീന്‍ നിരവധി കേസുകളില്‍ പ്രതിയാാണ്. 2014ല്‍ പട്ടരാക്കയില്‍ ആണ്‍കുട്ടിയെ കൂടെ ചെല്ലാന്‍ നിര്‍ബന്ധിച്ച് ഭീഷണിപ്പെടുത്തിയതിനും ഇതേ വര്‍ഷം ഒരാളെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തിലും, മണല്‍ വാഹനം പിടികൂടിയതില്‍ ഡ്രൈവര്‍ക്കു പകരമായെത്തി ആള്‍മാറാട്ടം നടത്തി പോലിസിനെ കബളിപ്പിച്ചതിനും വേട്ടക്കുപയോഗിച്ച തോക്കു പിടികൂടിയതിന് എടവണ്ണ പോലിസിലും മദ്യപിച്ച് പ്രശ്‌നങ്ങളുണ്ടാക്കിയതിന് നിലമ്പൂര്‍ വണ്ടൂര്‍ കാളികാവ് സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരേ കേസുകള്‍ നിലവിലുണ്ട്. നിലമ്പൂര്‍ എസ്‌ഐ മനോജ് പറയറ്റ, സിപിഒ രവീന്ദ്രന്‍, പത്മദാസ്, സ്വരാജ് എന്നിവരാണ് ഒളിവിലായിരുന്ന പ്രതിയെ ഞായറാഴ്ച പിടികൂടിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day