|    Dec 5 Mon, 2016 3:51 am

വിദ്യാര്‍ഥിയുടെ മരണം: ബസ് ഡ്രൈവര്‍ക്കെതിരേ നരഹത്യക്ക് കേസ്

Published : 8th November 2016 | Posted By: SMR

താമരശ്ശേരി: വിദ്യാര്‍ഥി ബസ്സുകള്‍ക്കിടയില്‍ പെട്ടു മരിച്ച സംഭവത്തില്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരെ നരഹത്യക്ക് കേസ് എടുത്തു. മുക്കം നടുതൊടുകയില്‍ എന്‍ ഷിബുവിനെതിരെയാണ് അശ്രദ്ധമായി വാഹനമോടിച്ചതിനും നരഹത്യക്കും താമരശ്ശേരി പോലീസ് കേസ് എടുത്തത്. അപകടത്തില്‍ വിദ്യാര്‍ഥി മരിച്ചതറിഞ്ഞതോടെ വിദ്യാര്‍ഥികള്‍ താമരശ്ശേരിയില്‍ പ്രതിഷേധ പ്രകടനം നടത്തുകയും കെഎസ്ആര്‍ടിസി ഡിപ്പോക്ക് മുന്നില്‍ റോഡ് ഉപരോധിക്കുകയും ചെയ്തു. ഏറെ നേരം ദേശീയ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. ഡ്രൈവര്‍ക്കെതിരെ കൊലക്കുറ്റത്തിനു കേസ് എടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഉപരോധം. പോലീസ് വിദ്യാര്‍ഥിനേതാക്കളും മറ്റുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്. അപകടത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ ഡ്രൈവറെ അന്വേഷണ വിധേയമായി സസ്‌പെന്റു ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day