|    Dec 8 Thu, 2016 1:19 pm
FLASH NEWS

വിദ്യാര്‍ഥിനിയെ ബസില്‍ നിന്ന് വലിച്ചിറക്കി കുത്തികൊന്നു

Published : 29th October 2016 | Posted By: mi.ptk

Murder_

ഭോപ്പാല്‍: മധ്യപ്രദേശിലെ റീവായില്‍ കോളേജ് വിദ്യാര്‍ഥിനിയെ ബസില്‍ നിന്ന് വലിച്ചിറക്കി കുത്തി കൊലപ്പെടുത്തി. 19കാരിയായ ആദിവാസി വിദ്യാര്‍ഥിനിയാണ് സഹയാത്രികര്‍ നോക്കിനില്‍ക്കെ വെള്ളിയാഴ്ച കൊല്ലപ്പെട്ടത്.
റീവായില്‍നിന്നു സ്വദേശമായ സിധിയിലേക്ക് വരുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ആക്രമണം നടത്തിയ ശിവേന്ദ്ര സിങ് പരിഹര്‍ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ഇടയ്ക്കുവച്ചാണ് ബസില്‍ കയറിയത്. കൈയില്‍ കത്തിയും പെട്രോളുമായാണ് ഇയാള്‍ ബസില്‍ കയറിയത്. യുവാവ് ബസില്‍ കയറിയപ്പോള്‍ തന്നെ പെണ്‍കുട്ടി ഒളിക്കാന്‍ ശ്രമം നടത്തിയതായും പിന്നീട് ഇയാള്‍ പെണ്‍കുട്ടിയെ ശല്യം ചെയ്തതായും സഹയാത്രിക പറഞ്ഞു.
ഇടയ്ക്കുവച്ച് തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ പെട്രോള്‍ ഒഴിക്കുകയായിരുന്നു. എതിര്‍ക്കാന്‍ ശ്രമിച്ച മറ്റു യാത്രക്കാരെ ഭീഷണിപ്പെടുത്തിയതായും സഹയാത്രിക പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച ബസ് കണ്ടക്ടര്‍ക്കും െ്രെഡവര്‍ക്കും കുത്തേറ്റിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 738 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day