|    Dec 8 Thu, 2016 3:39 am
FLASH NEWS

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവം: 63 കാരനടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

Published : 8th November 2016 | Posted By: SMR

ചേലക്കര: 14കാരിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച മൂന്നു പേരെ ചേലക്കര സിഐ അറസ്റ്റു ചെയ്തു. തിരുവില്വാമല പട്ടിപ്പറമ്പ് പറക്കുളങ്ങര വേലായുധന്‍ എന്ന ചന്ദ്രന്‍(63), ലക്കിടി മംഗലം മൂന്നുണ്ണിപ്പറമ്പ് കൃഷ്ണന്‍കുട്ടി(51), കാട്ടുകുളം അപ്പേക്കാട്ട് മാക്കപ്പിള്ളി തോമസെന്ന എബി(38) എന്നിവരെയാണ് ചേലക്കര സിഐ വിജയകുമാരന്‍ അറസ്റ്റു ചെയ്തത്. നിര്‍ധന കുടുംബത്തിലെ അംഗമായ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് പല സ്ഥലങ്ങളിലായാണ് പ്രതികള്‍ പീഡിപ്പിച്ചത്. തിരുവില്വാമലയില്‍ ടൈലറിങ് ഷോപ്പ് നടത്തുന്ന പ്രതി ചന്ദ്രന്‍ ഷോപ്പിനകത്തു വെച്ചും മറ്റു രണ്ടു പേര്‍ വിവിധ സ്ഥലങ്ങളില്‍ വച്ചുമാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ പരാതിയെ തുടര്‍ന്നാണ് പ്രതികളെ അറസ്റ്റു ചെയ്തത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day