|    Dec 6 Tue, 2016 2:11 am
FLASH NEWS

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവം: ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍

Published : 1st November 2016 | Posted By: SMR

പള്ളിക്കല്‍: ഇതര സംസ്ഥാന തൊഴിലാളി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായി പരാതി. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ചെട്ട്യാര്‍മാടിനു സമീപമാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളിക്കു പുറമെ മറ്റൊരു കൗമാരക്കാരനും വിദ്യാര്‍ഥിനിയുടെ അമ്മാവനും കുട്ടിയെ പീഡിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കേസില്‍ ഇതര സംസ്ഥാന തൊഴിലാളിയായ ഉത്തര്‍പ്രദേശ് ജാന്‍പൂര്‍ ജില്ലയിലെ മുറാദ്ഗണ്ടിലുള്ള സുകുമാര്‍ എന്ന അജിത്ത്കുമാര്‍ (28)നെ അറസ്റ്റ് ചെയ്തു. രണ്ടു പേര്‍ ഒളിവിലാണ്. തേഞ്ഞിപ്പലം എസ്‌ഐ വി യു അബ്ദുല്‍ അസീസ്, എഎസ്‌ഐ പി കെ അഹമ്മദ്കുട്ടി, സിപിഒ സുധ എന്നിവര്‍ ചേര്‍ന്നാണു പ്രതിയെ പിടികൂടിയത്. ഇതര സംസ്ഥാന തൊഴിലാളി അശ്ലീല ചിത്രങ്ങള്‍ കാണിച്ചു വശീകരിച്ചാണ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചത്. ഇതു മൂന്നുവര്‍ഷം മുന്‍പായിരുന്നുവെന്നു പോലിസ് പറഞ്ഞു. വിദ്യാര്‍ഥിനിയെ സ്‌കൂള്‍ അധ്യാപിക കൗ ണ്‍സിലിങിനു വിധേയമാക്കിയതിനെ തുടര്‍ന്നാണു പീഡന വിവരം പുറത്തറിഞ്ഞത്. അധ്യാപിക ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിച്ചതിനാല്‍ അവരുടെ നിര്‍ദേശ പ്രകാരമാണ് തേഞ്ഞിപ്പലം പോലിസ് അന്വേഷണമാരംഭിച്ചത്.  ഒളിവിലുള്ള പ്രതികളെ പിടികൂടുവാന്‍ തേഞ്ഞിപ്പലം പോലിസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day