|    Dec 9 Fri, 2016 1:09 pm

വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റില്‍

Published : 12th November 2016 | Posted By: SMR

ബദിയടുക്ക: സ്‌കൂളിലേക്ക് പോവുകയായിരുന്ന രണ്ടാംതരം വിദ്യാര്‍ഥിനിയെ കാറില്‍ തട്ടിക്കൊണ്ടുപോയ കേസില്‍ ഒരാളെ പോലിസ് അറസ്റ്റ് ചെയ്തു. മുളിയാര്‍ കെട്ടുങ്കല്ലിലെ എം കെ മൊയ്തീ(33)നെയാണ് ബദിയടുക്ക പോലിസ് അറസ്റ്റ് ചെയ്തത്. തട്ടിക്കൊണ്ടുപോവാന്‍ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം. സ്‌കൂളിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ  കാറില്‍ തട്ടിക്കൊണ്ടുപോയെന്നാണ് പരാതി. കാറില്‍ കുട്ടിയെ കയറ്റി വിവിധ സ്ഥലങ്ങളില്‍ കറങ്ങി ശല്യം ചെയ്തു. പിന്നീട് സ്‌കൂള്‍ പരിസരത്ത് ഉപേക്ഷിച്ചു. പെണ്‍കുട്ടി ഹെഡ്മാസ്റ്ററോട് സംഭവം വിവരിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലിസില്‍ പരാതി നല്‍കുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 60 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day