|    Dec 4 Sun, 2016 3:21 am
FLASH NEWS

വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയ സംഭവം: യുവാവും കാറും പിടിയില്‍

Published : 11th November 2016 | Posted By: SMR

ബദിയടുക്ക: സ്‌കൂളിലേക്ക് നടന്നുപോവുകയായിരുന്ന രണ്ടാം തരം വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. യുവാവ് സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് കാര്‍ പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് ബദിയടുക്ക പിലാങ്കട്ടയില്‍ സ്‌കൂളിലേക്ക് പോവുകയായിരുന്ന എട്ടു വയസുകാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയത്.ഏറെ നേരം പലവഴികളിലൂടെ വിദ്യാര്‍ഥിനിയെ കാറില്‍ കറക്കിയ യുവാവ് പിന്നീട് സ്‌കൂളിന് സമീപം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. നിലവിളിച്ചുകൊണ്ടോടിയ കുട്ടി വിവരം ഹെഡ്മാസ്റ്ററെ അറിയിക്കുകയായിരുന്നു. ഹെഡ്മാസ്റ്റര്‍ ജില്ലാ പോലിസ് ചീഫിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബദിയടുക്ക പോലിസ് കുട്ടിയില്‍ നിന്നും മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.പിലാങ്കട്ടയിലെ ഒരു സ്ഥാപനത്തിലെ സിസിടിവിയില്‍ നിന്നാണ് കാറിനെ കുറിച്ചുള്ള വിവരങ്ങള്‍ പോലിസിന് ലഭിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day