|    Dec 5 Mon, 2016 7:58 pm
FLASH NEWS

വിദ്യാര്‍ഥിനിയെ കാറില്‍ കയറ്റി കറങ്ങിയ സംഘം റിമാന്‍ഡില്‍

Published : 21st November 2016 | Posted By: SMR

വൈക്കം: പരിചയം നടിച്ച് വിദ്യാര്‍ഥിനിയെ സ്‌കൂളിലെത്തിക്കാമെന്നു പറഞ്ഞ് കാറില്‍ കയറ്റി വൈകീട്ടു വരെ കറങ്ങി നടന്ന സംഘത്തെ കോടതി റിമാന്‍ഡ് ചെയ്തു. അരയന്‍കാവ് മങ്ങാട്ടില്‍ കണ്ണന്‍ (38), വെട്ടിക്കാട്ട്മുക്ക് വടകരയില്‍ കൃഷ്ണന്‍കുട്ടി (47) എന്നിവരെയാണ് വിദ്യാര്‍ഥിനിയെ കാറില്‍ കയറ്റി കറങ്ങിയതിന് ഇന്നലെ വൈക്കം പോലിസ് പിടികൂടിയത്.  ഇവര്‍ മദ്യലഹരിയിലുമായിരുന്നു. നാനാടം മുതല്‍ ഇത്തിപ്പുഴ വരെ വാഹനം അപകടകരമായ രീതിയില്‍ സഞ്ചരിച്ചത് വഴിയാത്രക്കാരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇത്തിപ്പുഴയില്‍വെച്ച് വൈകീട്ടോടെ നാട്ടുകാര്‍ കാര്‍ തടഞ്ഞു പിടികൂടുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day