|    Dec 4 Sun, 2016 7:21 am
FLASH NEWS

വിദ്യാര്‍ഥിനിയെ കബളിപ്പിച്ച് സ്വര്‍ണം കവര്‍ന്ന യുവാവ് അറസ്റ്റില്‍

Published : 24th November 2016 | Posted By: SMR

ആര്‍പ്പൂക്കര: മെഡിക്കല്‍ വിദ്യാര്‍ഥിനിയെ കബളിപ്പിച്ച് സ്വര്‍ണം കവര്‍ന്ന യുവാവ് അറസ്റ്റില്‍. എറണാകുളം നെടുമ്പാശേരി ചെങ്ങമനാട് വയല്‍ക്കര മൈനുദ്ദീന്‍ (36) ആണ് അറസ്റ്റിലായത്. സംഭവത്തെക്കുറിച്ച് പോലിസ് പറയുന്നതിങ്ങനെ. കോട്ടയം സ്വദേശിനിയായ കോട്ടയം മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിനി ഇതേ കോളജിലെ മലബാര്‍ സ്വദേശിയായ ഒരു ജൂനിയര്‍ ഡോക്ടറുമായി സൗഹൃദത്തിലായി. പിന്നീട് നാട്ടിലേക്ക് പോയ ഡോക്ടറെ കാണാതെ വന്നതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനി ഡോക്ടറുമായി മൊബൈല്‍ ഫോണില്‍ സംസാരിച്ചിരുന്നു. കുറച്ച് ദിവസങ്ങള്‍ക്കുശേഷം വിദ്യാര്‍ഥിനി ഡോക്ടറെ വീണ്ടും വിളിച്ചു. എന്തുകൊണ്ടാണ് തിരികെ വിളിക്കാതിരുന്നത് എന്ന് അന്വേഷിച്ചു. അപ്പോള്‍ ഡോക്ടര്‍ പറഞ്ഞു ഞാന്‍ ഒരു അപകടത്തില്‍പെട്ട് കഴിയുകയാണ് സാമ്പത്തികമായി ബുദ്ധിമുട്ട് ഉള്ളതിനാല്‍ അല്‍പം പണം തന്ന് സഹായിക്കുവാന്‍ വിദ്യാര്‍ഥിനിയോട് ആവശ്യപ്പെട്ടു. വിദ്യാര്‍ഥിനി പണം ഇല്ലെന്ന് പറഞ്ഞതിനാല്‍ സ്വര്‍ണം വായ്പ ചോദിച്ചു. ഉടന്‍ മൂന്നര പവന്റെ സ്വര്‍ണപാദസ്വരം ഉണ്ടെന്ന്  പറഞ്ഞു. എന്നാല്‍ എന്റെ സഹോദരനെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് പറഞ്ഞ് അയക്കാം അവന്റെ കൈവശം സ്വര്‍ണം കൊടുത്തുവിടാന്‍ നിര്‍ദേശിച്ചു അങ്ങനെ ഒരു യുവാവ് മെഡിക്കല്‍ കോളജിലെത്തി വിദ്യാര്‍ഥിനിയില്‍  നിന്ന് സ്വര്‍ണം വാങ്ങി പോയി. പിന്നീട് കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ വീണ്ടും പണം ചോദിച്ചു വിദ്യാര്‍ഥിനി രണ്ടര പവന്റെ മാലയും മോതിരവും യുവാവിന്റെ കൈവശം കൊടുത്തു. മൂന്നാം തവണയും പണം ചോദിച്ചപ്പോള്‍ കൂട്ടുകാരിയായ മറ്റൊരു മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ കൈവശമുള്ള രണ്ടര പവന്‍ മാലയും വാങ്ങി യുവാവിന് നല്‍കി. കഴിഞ്ഞ മാസം വിദ്യാര്‍ഥിനി ഡോക്ടറെ വിളിച്ചു. സൗഹൃദ സംഭാഷണത്തിനുശേഷം സ്വര്‍ണം തിരികെ തരുന്നത് സംബന്ധിച്ച് വിദ്യാര്‍ഥിനി സംസാരിച്ചു. അപ്പോള്‍ ഏത് സ്വര്‍ണമെന്ന് ഡോക്ടര്‍ ചോദിച്ചു. അപ്പോഴാണ് വിദ്യാര്‍ഥിനി കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്. തുടര്‍ന്ന് ജൂനിയര്‍ ഡോക്ടര്‍ കോട്ടയം  ഡിവൈഎസ്പിക്ക് പരാതി നല്‍കി. തുടര്‍ന്ന് ഗാന്ധിനഗര്‍ എസ്‌ഐ എം ജെ അരുണിന്റെ  നേതൃത്വത്തില്‍ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൈനുദ്ദീന്‍ പിടിയിലായത്. രണ്ടു സിം ഉപയോച്ചിരുന്ന ഇയാള്‍ സഹോദരനെന്ന് പറഞ്ഞുവന്ന് വിദ്യാര്‍ഥിനിയില്‍ നിന്ന് സ്വര്‍ണം വാങ്ങിയിരുന്നതും മൈനുദ്ദീന്‍ തന്നെയായിരുന്നു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day