|    Dec 4 Sun, 2016 11:32 am

വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു; പി സി ജോര്‍ജ് തോക്കെടുത്തു

Published : 11th November 2016 | Posted By: SMR

എരുമേലി: വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടപ്പോള്‍ പൊതുവേദിയില്‍ വച്ച് പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജ് കൈത്തോക്ക് ഉയര്‍ത്തിപിടിച്ച് കാട്ടി. എരുമേലി എംഇഎസ് കോളജ് സംഘടിപ്പിച്ച പമ്പ-എരുമേലി ത്രിദിന ശുചീകരണ ക്യാംപിന്റെ ഉദ്ഘാടനം നിര്‍വഹിച്ചപ്പോഴാണ് പി സി ജോര്‍ജ് സ്വന്തം പിസ്റ്റള്‍ വേദിയില്‍ ഉയര്‍ത്തിക്കാട്ടിയത്.പി സിയുടെ കൈയില്‍ എപ്പോഴും തോക്കുണ്ടെന്ന് രാഷ്ട്രീയ എതിരാളികള്‍ പറയുന്നതില്‍ വാസ്തവമുണ്ടോയെന്ന് വിദ്യാര്‍ഥികള്‍ ചോദിച്ചപ്പോഴാണ് പ്രസംഗത്തിനിടെ പി സി ജോര്‍ജ് തോക്ക് കാട്ടി മറുപടി നല്‍കിയത്. പി എയെ വിട്ട് കാറില്‍ നിന്നു കൈത്തോക്ക് വേദിയില്‍ കൊണ്ടുവന്നാണ് പിസി ജോര്‍ജ് പ്രദര്‍ശിപ്പിച്ചത്. ഈ തോക്ക് ഫുള്‍ ലോഡഡ് ആണെന്നും ആറ് ബുള്ളറ്റുകള്‍ നിറച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളാണ് തന്റെ അധിപര്‍ എന്നും അവരുടെ സംരക്ഷകരാണ് ജനപ്രതിനിധികളെന്നും ഈ രാജ്യം തകര്‍ക്കാന്‍ ആരെയും അനുവദിക്കരുതെന്നും പറഞ്ഞ അദ്ദേഹം ഏറ്റവും മാലിന്യം തിന്മകളാണെന്നും അഭിപ്രായപ്പെട്ടു. കോളജ് ചെയര്‍മാന്‍ പി പി അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ചു. പമ്പാ ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ എന്‍ അശോകന്‍, ഡപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ ശിവകുമാര്‍, വാര്‍ഡ് അംഗം കെ കെ രാജീവ്, കോളജ് പ്രിന്‍സിപ്പല്‍ മാഹിന്‍, പ്രോഗ്രാം ഓഫിസര്‍മാരായ വി ജി ഹരീഷ്‌കുമാര്‍, സൗമ്യ സംസാരിച്ചു. എംജി സര്‍വകലാശാലയിലെ 80ഓളം അഫിലിയേറ്റഡ് കോളജുകളിലെ വിദ്യാര്‍ഥികളുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day