|    Dec 7 Wed, 2016 1:22 am
FLASH NEWS

വിദ്യാര്‍ഥികള്‍ക്ക് നേരെ എസ്എഫ്‌ഐ ആക്രമണം: കാംപസ്ഫ്രണ്ട് പ്രകടനം നടത്തി

Published : 19th November 2016 | Posted By: SMR

കിളികൊല്ലൂര്‍:കരിക്കോട് ടികെഎം ആര്‍ട്‌സ് കോളജില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ എസ്എഫ് ഐ പ്രവര്‍ത്തകര്‍ നടത്തുന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് കാംപസ് ഫ്രണ്ടിന്റെ നേതൃത്വത്തില്‍ പ്രകടനം നടത്തി. കഴിഞ്ഞ ദിവസം കാംപസിനുള്ളില്‍ വച്ച് രണ്ട് വിദ്യാര്‍ഥികളെ എസ്എഫ് ഐ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചിരുന്നു. കാംപസ്ഫ്രണ്ടിന്റെ ഏരിയ കമ്മിറ്റി അംഗത്തിന് നേരെയും കൈയേറ്റ ശ്രമമുണ്ടായി. എഐഎസ്എഫ് യൂനിറ്റ് പ്രസിഡന്റിനും മര്‍ദ്ദനമേറ്റിരുന്നു.വിദ്യാര്‍ഥികള്‍ക്ക് നേരെ എസ്എഫ് ഐ വ്യാപകമായി ആക്രമണം അഴിച്ചുവിടുന്നതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ ഇന്നലെ കാംപസില്‍ പഠിപ്പുമുടക്കി പ്രതിഷേധിച്ചു. കാംപസ് ഫ്രണ്ട് പ്രകടനത്തിന് ഏരിയ പ്രസിഡന്റ് സുഹൈല്‍ ചാത്തിനാംകുളം, സെക്രട്ടറി സുധീര്‍, വൈസ് പ്രസിഡന്റ് അഫ്‌സല്‍, ഏരിയ കമ്മിറ്റി അംഗം സെയ്ദലി നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day