|    Dec 8 Thu, 2016 3:21 pm
FLASH NEWS

വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍പന; യുവാവ് അറസ്റ്റില്‍

Published : 6th November 2016 | Posted By: SMR

ചാവക്കാട്: തൊട്ടാപ്പില്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്ന യുവാവിനെ ചാവക്കാട് പോലിസ് അറസ്റ്റു ചെയ്തു. കടപ്പുറം തൊട്ടാപ്പ് കറുപ്പന്‍ വീട്ടില്‍ സജിത് കുമാറി (31) നെയാണ് ചാവക്കാട് എസ്‌ഐ എം കെ രമേഷിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്. പഴനിയില്‍ നിന്ന് ബസ്സിലാണ് ഇയാള്‍ കഞ്ചാവ് എത്തിക്കുന്നതെന്ന് പോലിസ് പറഞ്ഞു. കഞ്ചാവിന്റെ 500 രൂപയുടെ പൊതി പാക്കറ്റുകള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വില്‍പ്പന നടത്തുന്നതാണ് ഇയാളുടെ രീതിയെന്ന് പോലിസ് പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കായി മിഠായി രൂപത്തില്‍ ചെറു പൊതികളായാണ് ഇയാള്‍ കഞ്ചാവ് സൂക്ഷിക്കുന്നത്. എട്ട് മാസത്തോളമായി പ്രതിക്കു വേണ്ടി പോലിസ് അന്വേഷണം നടത്തി വരികയായിരുന്നു. തീരമേഖലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വില്‍ക്കാനാണ് കഞ്ചാവ് സൂക്ഷിക്കുന്നതെന്ന് യുവാവ് സമ്മതിച്ചതായി പോലിസ് പറഞ്ഞു. കഞ്ചാവ് കേസില്‍ രണ്ട് തവണ എക്‌സൈസ് അധികൃതര്‍ ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എസ്‌ഐ എം എ ബാലന്‍, എഎസ്‌ഐ അനില്‍ മാത്യു, സിപിഒ മാരായ വേണു, ശ്രീനാഥ്, ലോഫിരാജ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day