|    Dec 10 Sat, 2016 2:48 am
FLASH NEWS

വിദ്യാര്‍ഥികളോടു സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് അയിത്തം

Published : 24th October 2016 | Posted By: SMR

തൊടുപുഴ: ജില്ലയില്‍ സ്വകാര്യ ബസ് യാത്രയുമായി ബന്ധപ്പെട്ട വിദ്യാര്‍ഥികളുടെ പരാതികളില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തൊടുപുഴ പോലിസ്.കഴിഞ്ഞ ദിവസം തൊടുപുഴയില്‍ വിദ്യാര്‍ഥിയെ കണ്ടക്ടര്‍ തള്ളിയിട്ടുവെന്ന പരാതി പോലിസ് ഗൗരവമായാണ് കാണുന്നത്.സ്റ്റാന്റുകളില്‍ മറ്റു യാത്രക്കാര്‍ കയറിയശേഷം ബസ് പുറപ്പെടുന്നതിന് തൊട്ടുമുന്‍പു മാത്രം വിദ്യാര്‍ഥികളെ കയറ്റുക, സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യാന്‍ അനുവദിക്കാതിരിക്കുക എന്നിങ്ങനെ നാളുകളായി ചില ബസ് ജീവനക്കാര്‍ വിദ്യാര്‍ഥികളോടു കാട്ടുന്ന അയിത്തം’ ഇപ്പോഴും തുടരുകയാണ്. യാത്രക്കാര്‍ക്കുള്ള എല്ലാ അവകാശങ്ങളും വിദ്യാര്‍ഥികള്‍ക്കുമുണ്ടെങ്കിലും ജീവനക്കാരില്‍ പലരും അത് വകവച്ചുകൊടുക്കാറില്ല. ഇതേച്ചൊല്ലി ജില്ലയുടെ പല ഭാഗത്തും വിദ്യാര്‍ഥികളും ജീവനക്കാരും തമ്മില്‍ വാക്കുതര്‍ക്കവും ഉണ്ടാകാറുണ്ട്. ബസ് എടുക്കുന്നതിന് തൊട്ടുമുന്‍പ് തിക്കിത്തിരക്കി ബസില്‍ കയറിപ്പറ്റാന്‍ കഴിയുന്നവര്‍ക്ക് മാത്രം യാത്ര ചെയ്യാമെന്ന സ്ഥിതിയാണ് നിലവിലുള്ളത്.ബാക്കി വിദ്യാര്‍ഥികള്‍ അടുത്ത ബസിനായി കാത്തുനില്‍ക്കണം. ബസുകള്‍ കുറവുള്ള റൂട്ടിലെ വിദ്യാര്‍ഥികളെയാണു ഇതു ഏറെ ദുരിതത്തിലാക്കുന്നത്.ബസില്‍ കയറിയാല്‍ തന്നെ വിദ്യാര്‍ഥികളോട് മോശമായി പെരുമാറുന്നവരുമുണ്ട്.വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്ന സ്‌റ്റോപ്പില്‍ ബസ് നിര്‍ത്തിക്കൊടുക്കാനും ചില ജീവനക്കാര്‍ തയ്യാറാകാറില്ലെന്നു പരാതിയുണ്ട്.കഴിഞ്ഞ ദിവസം വിദ്യാര്‍ഥിയെ സ്വകാര്യ ബസില്‍ നിന്നു തള്ളിയിട്ടതായ പരാതിയില്‍ ബസ് കണ്ടക്ടറെ തൊടുപുഴ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.ഇറങ്ങേണ്ട സ്‌റ്റോപ്പില്‍ ബസ് നിര്‍ത്തണമെന്ന് കുട്ടി ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടും ബസ് നിര്‍ത്തിയില്ല.തുടര്‍ന്ന് യാത്രക്കാര്‍ ഇടപെട്ടതോടെ ബസിന്റെ വേഗത കുറച്ച ശേഷം വിദ്യാര്‍ഥിയെ ബസില്‍ നിന്ന് തള്ളി താഴെയിടുകയായിരുന്നുവെന്നാണ് പരാതി.ബസ്സുകളില്‍ ജീവനക്കാര്‍ മോശമായി പെരുമാറിയാലും ഭയം കാരണം വിദ്യാര്‍ഥികളില്‍ മിക്കവരും പരാതി പറയുകയോ എതിര്‍ക്കുകയോ ചെയ്യാറില്ല. സീറ്റ് ഒഴിഞ്ഞു കിടന്നാലും ചില ബസ്സുകളില്‍ ഇരുന്ന് യാത്ര ചെയ്യാന്‍ അനുവാദമില്ലെന്നു വിദ്യാര്‍ഥികള്‍ പറയുന്നു. ഇരുന്നാല്‍ തന്നെ മറ്റു യാത്രക്കാര്‍ കയറുമ്പോള്‍ എഴുന്നേറ്റു മാറണം. അതുകൊണ്ടു തന്നെ സീറ്റ് ഒഴിഞ്ഞു കിടന്നാലും വിദ്യാര്‍ഥികളില്‍ പലരും ഇരിക്കാറില്ല.വിദ്യാര്‍ഥികളുടെ യാത്രാ ദുരിതം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പലതവണ മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ഇവരുടെ ഭാഗത്ത് നിന്നും കാര്യമായ ഇടപെടല്‍ ഉണ്ടായിട്ടില്ല എന്നു ആരോപണമുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day