|    Dec 10 Sat, 2016 2:44 am
FLASH NEWS

വിദ്യാര്‍ഥികളെ റാഞ്ചുന്ന സംഘത്തെ കണ്ടെത്താനായില്ല

Published : 12th November 2016 | Posted By: SMR

തിരൂര്‍: വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച സംഘങ്ങളെ കണ്ടെത്താനായില്ല. രക്ഷിതാക്കള്‍ കുട്ടികളെ വിദ്യാലയത്തിലയക്കുന്നത് ഭീതിയോടെ. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളില്‍ തിരൂര്‍ ഭാഗത്ത് നിന്നും വിദ്യാര്‍ഥികളെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച മൂന്ന് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.വ്യാഴാഴ്ച രാവിലെ കന്‍മനം തുവക്കാട് നിന്നും കന്‍മനം എഎംയുപി സ്‌കൂളിലേക്ക് പോവുകയായിരുന്ന നാലാം ക്ലാസ് വിദ്യാര്‍ഥിനിയെയും ഉച്ചയ്ക്ക് അതേ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെയുമാണു തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. റോഡില്‍ ആളൊഴിഞ്ഞ ഭാഗത്തു വച്ചു വാനിലെത്തിയ സംഘം വഴി ചോദിച്ചാണ് ഇരുവരെയും തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. വാനിന് പുറത്തുണ്ടായിരുന്ന രണ്ടുപേര്‍ വഴി ചോദിക്കുകയും വാഹനത്തിന് അകത്തുള്ളയാള്‍ അതിനിടെ കൈക്ക് പിടിച്ചു കുട്ടിയെ വാഹനത്തിലേക്കു കയറ്റാന്‍ ശ്രമം നടത്തുകയുമായിരുന്നു. ആ സമയം സംഘത്തിനു ഫോണ്‍ വന്നതിനാല്‍ കുതറിയോടി വിദ്യാര്‍ഥിനി രക്ഷപ്പെടുകയായിരുന്നു. പുറത്തുള്ളയാള്‍ പിന്തുടര്‍ന്നെങ്കിലും കുട്ടി തൊട്ടടുത്ത അങ്ങാടിയിലെത്തിയതിനാല്‍ സംഘം ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ഉച്ചക്കും സമാന സംഭവം നടന്നതോടെ അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്നു പോലിസില്‍ പരാതി നല്‍കുകയായിരുന്നു.  പോലിസ് കുട്ടികളുടെ വീട്ടിലെത്തി മൊഴിയെടുത്തു.സംഭവ സമയം വാനിന്റെ മുന്‍ സീറ്റിലിരുന്നയാളുടെ മടിയില്‍ ഒരു കുട്ടിയുണ്ടായിരുന്നെന്നും ആ കുട്ടിയുടെ വായ അമര്‍ത്തിപ്പിടിച്ചിരുന്നെന്നും കുട്ടി മൊഴി നല്‍കിയിരുന്നു. സമാന സംഭവം കഴിഞ്ഞ ബുധനാഴ്ച തിരുനാവായ എടക്കുളത്തും നടന്നിരുന്നു. എടക്കുളം ചങ്ങമ്പള്ളി എഎംഎല്‍പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയെയാണ് രാവിലെ വിദ്യാലയത്തിലേക്കു വരുമ്പോള്‍ സ്‌കൂളിനു സമീപത്തുവെച്ച് മൊബൈല്‍ ഫോണില്‍ ഫോട്ടോ കാണിച്ച് ഇതു പിതാവിന്റെ ഫോട്ടോയാണോയെന്നു ചോദിച്ചു വാഹനത്തില്‍ കയറ്റാന്‍ ശ്രമിച്ചത്.അത് മുഖം മൂടി ധാരികളായ മൂന്നംഗ സംഘമായിരുന്നു. സംഭവം വ്യാപകമായതോടെ രക്ഷിതാക്കള്‍ ഭീതിയിലാണ്. സംഭവങ്ങളില്‍ പോലിസ് കേസെടുത്തെങ്കിലും സംഘത്തെ പിടികൂടാനായിട്ടില്ല. സംഭവത്തത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day