|    Dec 11 Sun, 2016 7:19 pm
FLASH NEWS

വിദ്യാര്‍ഥികളെയുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് അപകടം

Published : 25th November 2016 | Posted By: SMR

പള്ളിക്കല്‍: വിദ്യാര്‍ഥികളെയുമായി പോവുന്ന ഓട്ടോ റിക്ഷ മറിഞ്ഞ് അപകടം. കാക്കഞ്ചേരി നവഭാരത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലേക്കുള്ള വിദ്യാര്‍ഥികളുമായി പോവുന്ന ഓട്ടോ റിക്ഷയാണ് കുറുന്തലയില്‍ അപകടത്തി ല്‍ പെട്ടത്. ഓട്ടോ റിക്ഷയിലുണ്ടായിരുന്ന മൂന്ന് വിദ്യാര്‍ഥികളും ഡ്രൈവറും പരുക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 9 മണിയോടെയാണ് സംഭവം. ഓടിക്കൂടിയ നാട്ടുകാര്‍ മറിഞ്ഞു കിടക്കുന്ന ഓട്ടോയില്‍ നിന്ന് കുട്ടികളെ പുറത്തെടുത്ത് ഉടന്‍ ആശുപത്രിയിലെത്തിച്ചു.പുത്തൂര്‍ ഭാഗത്ത് നിന്ന് വരുന്ന ഓട്ടോറിക്ഷ കുറുന്തലയില്‍ നിന്നും വലത്തോട്ടുള്ള റോഡിലേക്ക് പെട്ടെന്ന് വെട്ടി തിരിച്ചതില്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഈ സമയം എതിര്‍ ദിശയില്‍ നിന്ന് പുത്തൂര്‍ ഭാഗത്തേക്ക് വിദ്യാര്‍ഥികളെ എടുക്കുന്നതിനായി പോവുന്ന കൊടികുത്തിപറമ്പ് അന്‍സാര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ബസ് മുന്നില്‍ ഓട്ടോ മറിയുന്നത് കണ്ട് പെട്ടെന്ന് ബ്രേക്ക് ചെയ്‌തെങ്കിലും മറിഞ്ഞ ഓട്ടോയില്‍ ഇടിച്ചു. സ്‌കൂള്‍ ബസ് പതുക്കെ വന്നതിനാലാണ് ദുരന്തം ഒഴിവായതെന്ന് നാട്ടുകാര്‍ പറഞ്ഞു. സ്‌കൂള്‍ ബസ്സില്‍ വിദ്യാര്‍ഥികളില്ലാത്തും രക്ഷയായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക