|    Dec 3 Sat, 2016 12:18 pm
FLASH NEWS

വിദ്യാര്‍ഥികളില്‍ ചിലര്‍ പരീക്ഷയെഴുതുന്നില്ല; അധ്യാപകര്‍ പീഡിപ്പിക്കുന്നതായി പരാതി

Published : 17th November 2016 | Posted By: SMR

അമ്പലപ്പുഴ: എംബിബിഎസ് അധ്യാപകര്‍ പീഡിപ്പിക്കുന്നതായി വണ്ടാനം ടി ഡിമെഡിക്കല്‍ കോളജിലെ ഡിപ്ലോമ ഇന്‍ മെഡിക്കല്‍ ലാബോറട്ടറി ടെക്‌നീഷ്യന്‍ വിദ്യാര്‍ഥികളുടെ പരാതി. പരീക്ഷ ചുമതലക്കാരായി എത്തുന്ന ഇവരുടെ മാനസീക പീഡനത്തെ തുടര്‍ന്ന് വിദ്യാര്‍ഥികളില്‍ ചിലര്‍ പരീക്ഷയെഴുതാന്‍ തയ്യാറാവാന്നതുപോലുമില്ല. പാരാമെഡിക്കല്‍ കോഴ്‌സായ ഡിഎം എല്‍ ടി, ബയോ കെമിസ്ട്രി, മൈകോ ബയോളജി, പാത്തോളജി, വിഭാഗങ്ങളിലായി രണ്ടു സ്ഥിരം അധ്യാപകര്‍ മാത്രമാണുള്ളത്. എന്നാല്‍ അധ്യാപകരില്ലാത്ത ബയോ കെമിസ്ട്രിക്ക് ക്ലാസെടുക്കാനായെത്തുന്ന എംബിബിഎസ് അധ്യാപകരില്‍ നിന്നാണ് രണ്ടു ബാച്ചുകളിലായി പഠിക്കുന്ന 30 ഓളം വിദ്യാര്‍ഥിനികള്‍ പീഡനത്തിനിരയാവുന്നത്. പരീക്ഷ ഘട്ടങ്ങളില്‍ കോഴ്‌സ് കോ-ഓഡിനേറ്ററുടെ അഭാവത്തില്‍ എക്‌സാമിനര്‍മാരായി എത്തുന്ന ഇവര്‍ ഇന്റേണല്‍ മാര്‍ക്കിന്റെ പേരിലും വിദ്യാര്‍ഥിനികളെ മാനസികമായി പീഡിപ്പിക്കാറുണ്ട്. രണ്ടു വര്‍ഷത്തെ കോഴ്‌സില്‍ രണ്ടു ബാച്ചുകളിലായി ഇവിടെ ചേര്‍ന്നു പഠിക്കുന്നത് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന വിദ്യാര്‍ത്ഥിനികളാണ്. ഏറെ ദരിദ്രമായ ജീവിത ചുറ്റുപാടുകളില്‍ നിന്നെത്തുന്ന വിദ്യാര്‍ഥികളെ ചില അദ്ധ്യാപകര്‍ ജാതി പറഞ്ഞു പോലും ആക്ഷേപിക്കാറുണ്ടെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ആക്ഷേപം സഹിക്കാന്‍ കഴിയാതെ വിദ്യാര്‍ഥികളില്‍ ചിലര്‍ പഠനം തന്നെ ഉപേക്ഷിച്ചു പോയ സംഭവങ്ങളുമുണ്ട്. ചിലര്‍ ആത്മഹത്യക്കു വരെ ശ്രമിച്ചിട്ടുണ്ടെന്നു പറയപ്പെടുന്നു. അടുത്തിടെ എത്തിയ ഒരു എംബിബിഎസ് അധ്യാപകന്റെ മാനസിക പീഡനം സഹിക്കാനാവാതെ ചില കുട്ടികള്‍ ആരോഗ്യ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇദ്ദേഹം അവധിയില്‍ പ്രവേശിക്കുകയായിരുന്നു.  നിരന്തരം പരാതികള്‍ കൊടുത്തിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്. ഇത് അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് തുടക്കം കുറിക്കുമെന്ന് എസ്എഫ്‌ഐ അമ്പലപ്പുഴ ഏരിയ കമ്മറ്റി സെക്രട്ടറി ജി വേണുഗോപാല്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day