|    Dec 8 Thu, 2016 5:22 pm
FLASH NEWS

വിദ്യാര്‍ഥിയുടെ തിരോധാനം: ജെഎന്‍യു വിദ്യാര്‍ഥികള്‍ വൈസ്ചാന്‍സലറെ ഉപരോധിച്ചു

Published : 20th October 2016 | Posted By: mi.ptk

jnu

ന്യൂഡല്‍ഹി: എബിവിപി വിദ്യാര്‍ഥികളുടെ മര്‍ദനമേറ്റ ജെഎന്‍യു സര്‍വകലാശാലയിലെ വിദ്യാര്‍ഥി നജീബ് അഹമ്മദിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ സര്‍വകലാശാല ഉപരോധിച്ചു.
ബുധനാഴ്ച രാത്രി  ക്യാംപസില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ സര്‍വകലാശാല വൈസ് ചാന്‍സിലറെ വിദ്യാര്‍ഥികള്‍ തടഞ്ഞു വച്ചു. ഇടതു അനുകൂല സംഘടനയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധക്കാര്‍ വിസി അടക്കമുള്ള സര്‍വകലാശാല ജീവനക്കാരെ ഓഫീസില്‍ നിന്നും പുറത്തുപോകാന്‍ അനുവദിച്ചില്ലെന്ന് ആരോപണമുണ്ട്.
അതേസമയം, സര്‍വകലാശാലയില്‍ നടന്ന പ്രതിഷേധത്തില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം നജീബിന്റെ മാതാപിതാക്കളും ചേര്‍ന്നു. തങ്ങളുടെ മകന് എന്ത് സംഭവിച്ചുവെന്ന് സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു.
എബിവിപി വിദ്യാര്‍ഥികളുടെ മര്‍ദനമേറ്റശേഷം കാണാതായ നജീബ് അഹമ്മദിനെക്കുറിച്ച് അഞ്ചു ദിവസത്തിനു ശേഷവും വിവരമൊന്നും ലഭിച്ചില്ല. നിരവധി പരാതികള്‍ നല്‍കിയിട്ടും വിവരങ്ങള്‍ കണ്ടെത്താനായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. നജീബിന്റെ തിരോധാനത്തെത്തുടര്‍ന്ന് കാമ്പസില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രതിഷേധം ശക്തമാക്കാനാണ് വിദ്യാര്‍ഥി സംഘടനകളുടെ തീരുമാനം. മോദിയുടെ കോലം കത്തിച്ചുവെന്ന വാര്‍ത്തയറിഞ്ഞ് മണിക്കൂറുകള്‍ക്കകം ട്വിറ്ററിലൂടെ അന്വേഷണം പ്രഖ്യാപിച്ച വൈസ്ചാന്‍സലര്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും കാണാതായ വിദ്യാര്‍ഥിക്കുവേണ്ടി ശബ്ദിക്കുന്നില്ലെന്ന് വിദ്യാര്‍ഥികള്‍ കുറ്റപ്പെടുത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 125 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day