|    Dec 6 Tue, 2016 11:33 am
FLASH NEWS

വിദ്യാഭ്യാസ വായ്പ: ബിടെകുകാരി നവവധു ജീവനൊടുക്കി

Published : 8th November 2016 | Posted By: SMR

കൊല്ലം: വിദ്യാഭ്യാസവായ്പ തിരിച്ചടയ്ക്കാനുള്ള സമ്മര്‍ദത്തെ തുടര്‍ന്ന് നവവധുവായ ബിടെകുകാരി ജീവനൊടുക്കി. കൊല്ലം പട്ടത്താനം വികാസ് നഗര്‍ 16 എയില്‍ അനീഷ് ഭവനില്‍ അനീഷിന്റെ ഭാര്യ അനില(25)യാണ് ഇന്നലെ രാത്രി വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്.
ആറുമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം.ബിടെക് പഠനത്തിനായി എടുത്ത ലോണ്‍ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് അനിലയുടെ കുടുംബ വീട്ടില്‍ കഴിഞ്ഞദിവസം ബാങ്കില്‍ നിന്ന് വിളിച്ചിരുന്നു. പഠനം കഴിഞ്ഞിട്ടും ജോലിനേടാന്‍ കഴിയാതിരുന്ന അനില ലോണ്‍ തിരിച്ചടയ്ക്കാന്‍ കഴിയാത്തതിന്റെ സമ്മര്‍ദത്തിലായിരുന്നു. ഭര്‍ത്താവിനെഴുതിവച്ച ആത്മഹത്യാക്കുറിപ്പില്‍ വിദ്യാഭ്യാസവായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്തതിന്റെ വിഷമം പരാമര്‍ശിക്കുന്നുണ്ട്. തഹസില്‍ദാര്‍ പി ആര്‍ ഗോപാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കയച്ചു. തിരുവനന്തപുരം മുരുക്കുംപുഴ സ്വദേശിയാണ് അനില.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day