|    Dec 4 Sun, 2016 9:49 pm
FLASH NEWS

വിദ്യാഭ്യാസ വായ്പ: ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കുന്നു

Published : 25th October 2016 | Posted By: SMR

തിരുവനന്തപുരം: വിദ്യാഭ്യാസ വായ്പയെടുത്തിട്ട് തിരിച്ചടയ്ക്കാന്‍ കഴിയാത്തവര്‍ക്കായി സര്‍ക്കാര്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയെ അറിയിച്ചു. ജെയിംസ് മാത്യുവിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. വായ്പാത്തുകയ്ക്ക് തുല്യമായ തുക പലിശയായി അടച്ചിട്ടുള്ളവര്‍ക്ക് സര്‍ക്കാര്‍ സഹായംകൂടി നല്‍കിയാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ നടപ്പാക്കുന്നത്.
വായ്പാത്തുക തിരിച്ചടയ്ക്കാത്തവര്‍ക്കെതിരേ ജപ്തി നടപടികള്‍ക്ക് ബാങ്കുകള്‍ തയ്യാറെടുക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് മൊറട്ടോറിയം ഏര്‍പ്പെടുത്തും. ഇക്കാര്യങ്ങളെല്ലാം സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി യോഗത്തില്‍ സര്‍ക്കാര്‍ ബാങ്ക് അധികൃതരോട് ആവശ്യപ്പെടും. വായ്പയെടുത്തിട്ട് അഞ്ചുവര്‍ഷം പൂര്‍ത്തിയാവാത്തവര്‍ക്കും ജോലി ലഭിക്കാത്തവര്‍ക്കുമാണ് മൊറട്ടോറിയം അനുവദിക്കുക. ജോലി ലഭിച്ചാല്‍ പ്രതിമാസവരുമാനത്തിന്റെ നാലിലൊന്നു മാത്രമേ വായ്പാതിരിച്ചടവിന്റെ പേരില്‍ ഈടാക്കാവൂ എന്ന നിര്‍ദേശവും ബാങ്കുകളെ അറിയിക്കും. നിലവില്‍ ഇതുസംബന്ധിച്ച പരാതികള്‍ കൈകാര്യം ചെയ്യുന്നത് സംസ്ഥാനതലത്തിലുള്ള സമിതിയാണ്.
ജില്ലാ, മണ്ഡല അടിസ്ഥാനത്തിലും ഇത്തരം സമിതികള്‍ തുടങ്ങണമെന്ന ആവശ്യവും സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയില്‍ ചര്‍ച്ച ചെയ്യും.
സംസ്ഥാനമൊട്ടാകെ 3.6 ലക്ഷം പേര്‍ക്ക് 9,816 കോടി രൂപയാണ് ബാങ്കുകള്‍ വിദ്യാഭ്യാസ വായ്പയായി നല്‍കിയിട്ടുള്ളത്. ഇതില്‍ 50,000ഓളം പേരുടെ 1,124 കോടി രൂപയുടെ വായ്പാകുടിശ്ശികയുണ്ടായിട്ടുണ്ടെന്നും ധനമന്ത്രി അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day