|    Dec 5 Mon, 2016 1:58 pm
FLASH NEWS

വിദ്യാഭ്യാസ വായ്പ എഴുതി തള്ളണം: കാംപസ് ഫ്രണ്ട്

Published : 26th November 2016 | Posted By: SMR

മഞ്ചേരി: വിദ്യാര്‍ഥികളുടെ വായ്പ കുടിശ്ശിക എഴുതി തള്ളണമെന്ന് കാംപസ് ഫ്രണ്ട് മലപ്പുറം ഈസ്റ്റ് ജില്ലാ സെക്രട്ടറി പി കെ ഷിബിലി ആവശ്യപ്പെട്ടു. മഞ്ചേരിയില്‍ നടന്ന ഏരിയാ പ്രവര്‍ത്തക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുത്തകകളുടെ പതിനായിരക്കണക്കിന് കോടി രൂപയുടെ കിട്ടാക്കടമാണ് സര്‍ക്കാര്‍ എഴുതി തള്ളിയത്. ഇത് നിയമവിരുദ്ധമാണ്. അതേസമയം, വിദ്യാഭ്യാസം ലഭ്യമാക്കുക എന്നുള്ളത് ഭരണഘടനാപരമായി തന്നെ സര്‍ക്കാരിന്റെ ചുമതലയാണ്. എന്നിരിക്കെ അത് നിര്‍വഹിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്ത സാഹചര്യം വന്നപ്പോളാണ് വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ ബാങ്കുകളെയും മറ്റു ധനകാര്യ സ്ഥാപനങ്ങളെയും ആശ്രയിക്കേണ്ടിവന്നത്. കേവലം 60 കോടി രൂപയാണ് എസ്ബിടിക്കു വിദ്യാഭ്യാസ വായ്പാ കുടിശ്ശികയായി ലഭിക്കാനുള്ളത്. പതിനായിരകണക്കിന് കോടി രൂപ കിട്ടാകടം എഴുതിതള്ളിയ സര്‍ക്കാര്‍ വിദ്യാഭ്യാസ വായ്പാ കുടിശിക കൂടി എഴുതി തള്ളണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഞ്ചേരി ഏരിയാ ഭാരവാഹികളായി അനസ് പുല്‍പ്പറ്റ (പ്രസിഡന്റ്), സയ്യാഫ് മഞ്ചേരി (സെക്രട്ടറി), ജാബിര്‍ മഞ്ചേരി (വൈസ് പ്രസിഡന്റ്), ഇര്‍ഷാദ് പാണ്ടിക്കാട് (ജോയിന്റ് സെക്രട്ടറി), അല്‍താഫ് (ഖജാഞ്ചി), അഫ്‌സല്‍, വാഹിദ്, ബര്‍ജീസ് എന്നിവരെ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു, ജില്ലാ സെക്രട്ടറി പി കെ ഷിബിലി, കമ്മറ്റിയംഗങ്ങളായ ഇസ്മാഈല്‍ പെരിന്തല്‍മണ്ണ, ഇസ്തിഫ റോഷന്‍ തിരെഞ്ഞെടുപ്പിനു നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day