|    Dec 6 Tue, 2016 12:08 am
FLASH NEWS

വിദ്യാഭ്യാസ ഉപജില്ലാ കായികമേളയ്ക്ക് തണുപ്പന്‍ തുടക്കം

Published : 23rd November 2016 | Posted By: SMR

ചാലക്കുടി: വിദ്യാഭാസ ജില്ലാ കായികമേളക്ക് തണുപ്പന്‍ തുടക്കം. സംഘാടനം പാളിയതോടെ മേള കുട്ടിക്കളി പോലെയായി. ഭക്ഷണവും വെള്ളവും നല്‍കാത്തതിനെ തുടര്‍ന്ന മല്‍സരാര്‍ഥികള്‍ പലരും തളര്‍ന്ന വീണു. സംഘാടകരില്‍ ഒരാള്‍പോലും മേള നടക്കുന്നിടത്ത് ഇല്ലാതിരുന്നതും മേളയുടെ നടത്തിപ്പിന് തടസം സൃഷ്ടിച്ചു. ഉപജില്ല കായികമേളക്ക് പോലും മൂന്ന് ദിവസവും മല്‍സരാര്‍ഥികള്‍ക്കും ഒഫീഷ്യലുകള്‍ക്കും ഭക്ഷണം നല്‍കുന്ന പതിവുണ്ട്. എന്നാല്‍ ജില്ലാ കായികമേളയിലെത്തിയവര്‍ക്ക് ഉച്ചഭക്ഷണം പോലും ലഭിച്ചില്ല. ഇരുപത് ഇനങ്ങളിലുള്ള ചാട്ടമല്‍സരങ്ങളാണ് സിഎംഐ പബ്ലിക് സ്‌കൂളില്‍ ആദ്യദിവസമായ ഇന്നലെ നടന്നത്. സ്‌കൂല്‍ അധികൃതര്‍ സ്റ്റേഡിയത്തില്‍ ഭക്ഷണം നല്‍കുന്നത് വിലക്കിയതിനാലാണ് മേളയില്‍ ഭക്ഷണം ഒഴിവാക്കയതെന്നാണ് സംഘാടകരുടെ വിശദീകരണം. ചുട്ടുപൊള്ളുന്ന വെയിലത്ത് നിന്ന് മല്‍സരം നിയന്ത്രിച്ച ഒഫിഷ്യലുകള്‍ക്ക് പോലും തൊപ്പിയോ മറ്റ് സജ്ജീകരണങ്ങളോ സജ്ജമാക്കിയിരുന്നില്ല. വഴിപാട് പോലെയാണ് ആദ്യദിനം കടന്ന് പോയത്. ഇരുപത് ഇനങ്ങളിലെ ഫൈനല്‍ നടന്നെങ്കിലും മല്‍സര ഫലങ്ങള്‍ നല്‍കാന്‍ പോലും ആരുമുണ്ടായില്ല. വിവിധ ഉപജില്ലകളില്‍ നിന്നായി മൂവായിരത്തോളം വിദ്യാര്‍ഥികളാണ് മേളയില്‍ മാറ്റുരക്കുന്നത്. മേള 25ന് സമാപിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day