|    Oct 28 Fri, 2016 5:45 pm
FLASH NEWS

വിദ്യാഭ്യാസവായ്പ കുടിശ്ശിക തിരിച്ചടയ്ക്കാന്‍ സര്‍ക്കാര്‍ സഹായം

Published : 9th July 2016 | Posted By: SMR

തിരുവനന്തപുരം: കുടിശ്ശികയായ വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കുന്നതിന് സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്ന് ധനമന്ത്രി ടിഎം തോമസ് ഐസക്കിന്റെ ബജറ്റ് പ്രഖ്യാപനം. തൊഴില്‍ ലഭിക്കുന്നവരെ തിരിച്ചടവിന് മൊറട്ടോറിയം നല്‍കാന്‍ ബാങ്കുകള്‍ തയ്യാറാവണമെന്ന് ധനമന്ത്രി ആവശ്യപ്പെട്ടു. അനൗപചാരികമേഖലയില്‍ ജോലിചെയ്യുന്നവര്‍ക്ക് അവരുടെ ശമ്പളത്തിന്റെ നാലിലൊന്നിലേറെ തിരിച്ചടവായി ഈടാക്കാന്‍ പാടില്ല. ഇത്തരമൊരു നിലപാട് ബാങ്കുകള്‍ സ്വീകരിച്ചാല്‍ പ്രതിസന്ധിക്ക് ഏറെ അയവുണ്ടാവും. ഇതിന് മുമ്പ് കുടിശ്ശികയായ വായ്പാത്തുക മാത്രം തിരിച്ചടച്ചാല്‍ ബാധ്യത അവസാനിപ്പിക്കാന്‍ ബാങ്കുകള്‍ സമ്മതിച്ചാല്‍ കുടിശ്ശികയായ വായ്പ തിരിച്ചടയ്ക്കാന്‍ സര്‍ക്കാര്‍ സഹായം നല്‍കും. ഇതിനായി 100 കോടി രൂപയും ബജറ്റില്‍ വകയിരുത്തി.
യുഡിഎഫ് സര്‍ക്കാരിന്റെ പരിപ്രേക്ഷ്യ പദ്ധതി- 2030 തള്ളിക്കളയുന്നതായും ധനമന്ത്രി വ്യക്തമാക്കി. കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം ഉയര്‍ത്താനുള്ള മാര്‍ഗമായി സമ്പൂര്‍ണ വാണിജ്യവല്‍ക്കരണമാണ് യുഡിഎഫ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നതെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി.
അണ്‍ എയ്ഡഡ് സ്‌കൂളുകളിലേക്കാളും പഠനസൗകര്യങ്ങള്‍ പൊതുവിദ്യാലയങ്ങളിലൊരുക്കും. ഇതിന്റെ ഭാഗമായി ഓരോ മണ്ഡലത്തിലെയും ഒരു സര്‍ക്കാര്‍ സ്‌കൂള്‍ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് മാന്ദ്യവിരുദ്ധപാക്കേജില്‍നിന്ന് 1,000 കോടി രൂപ അനുവദിക്കും. നടപ്പുവര്‍ഷം ഇതിലേക്ക് 250 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അങ്ങനെ അന്തര്‍ദേശീയ നിലവാരമുള്ള 1,000 സ്‌കൂളുകള്‍ അഞ്ചുവര്‍ഷംകൊണ്ട് യാഥാര്‍ഥ്യമാക്കും. അനുബന്ധസൗകര്യങ്ങള്‍ക്കാവശ്യമായ ഫണ്ട് പിടിഎ, പൂര്‍വവിദ്യാര്‍ഥി സംഘടന, തദ്ദേശസ്ഥാപനങ്ങള്‍, എംഎല്‍എ, എംപി പ്രാദേശിക ഫണ്ട് എന്നിവ ലഭിക്കാനുള്ള സാധ്യതകള്‍ പരിഗണിച്ചാവും സ്‌കൂളുകള്‍ തിരഞ്ഞെടുക്കുക. 8 മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഹൈടെക് ആക്കുന്നതിന് മാന്ദ്യവിരുദ്ധ പാക്കേജില്‍നിന്ന് 500 കോടി. ഈ സ്‌കീമില്‍ എയ്ഡഡ് സ്‌കൂളുകളെയും ഉള്‍പ്പെടുത്തും.
ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ ഡയറക്ടറേറ്റുകള്‍ക്ക് ആസ്ഥാനമന്ദിരം. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പ്രതിവര്‍ഷം പുസ്തകങ്ങള്‍ക്കും സ്റ്റേഷനറിക്കും 500 രൂപ, യൂനിഫോമിന് 750 രൂപ, യാത്രയ്ക്ക് 1000 രൂപ, എസ്‌കോര്‍ട്ടിന് 1000 രൂപ, റീഡര്‍ക്ക് 750 രൂപ. ആശ്വാസ് പദ്ധതി സെക്കന്‍ഡറി തലത്തില്‍നിന്ന് ഹൈസ്‌കൂള്‍ തലത്തിലേക്ക് വ്യാപിപ്പിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 24 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day