|    Dec 4 Sun, 2016 5:23 am
FLASH NEWS

വിദ്യാനഗര്‍-സീതാംഗോളി റൂട്ടില്‍ മിന്നല്‍പണിമുടക്ക്; യാത്രക്കാര്‍ വലഞ്ഞു

Published : 21st October 2016 | Posted By: SMR

കാസര്‍കോട്: വിദ്യാനഗര്‍-സീതാംഗോളി റൂട്ടില്‍ റോഡിന്റെ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ച് മുന്നറിയിപ്പില്ലാതെ ബസ് തൊഴിലാളികള്‍ പണിമുടക്കയതിനെ തുടര്‍ന്ന് ജനങ്ങള്‍ ദുരിതത്തിലായി.രണ്ട് ദിവസങ്ങളിലായി നടന്ന അപ്രഖ്യാപിത സമരം വിദ്യാര്‍ഥികളെ ജനങ്ങളെയും സാരമായി ബാധിച്ചു.  മാസങ്ങളായി വിദ്യാനഗര്‍-സീതാംഗോളി റോഡ് തകര്‍ന്ന് തരിപ്പണമായിട്ട്. ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് കുണ്ടുംകുഴിയും നിറഞ്ഞ റോഡിലൂടെ സഞ്ചരിക്കാന്‍ സാധിക്കാത്ത അവസ്ഥലയാണ്. മഴക്കാലത്തിന് മുമ്പ് തന്നെ തകര്‍ന്ന റോഡ് ഗതാഗത യോഗ്യമാക്കമെന്ന് ആവശ്യപ്പെട്ട് ബസ് ഓണേഴ്‌സ് അസോസിയേഷനും നാട്ടുകാരും സമര രംഗത്ത് വന്നിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ജുലൈ 15 മുതല്‍ ഈ റോഡുകള്‍ ബഹിഷ്‌ക്കരിക്കുമെന്ന് കാസര്‍കോട് താലൂക്ക് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് അധികാരികളുമായി നടത്തിയ ചര്‍ച്ചയില്‍ മഴ മാറിയതിന് ശേഷം റോഡ് പണി ആരംഭിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ മഴമാറിയിട്ടും റോഡ് പണി ആരംഭിച്ചില്ല. ഇതില്‍ പ്രതിഷേധിച്ചാണ് കഴിഞ്ഞ ദിവസം തൊഴിലാളികള്‍ മുതലാളിമാരെ പോലും അറിയിക്കാതെ മിന്നല്‍ പണിമുടക്ക് ആരംഭിച്ചത്. ബസിനെ മാത്രം ആശ്രയിച്ച് നഗരത്തിലെത്തുന്ന വിദ്യാര്‍ഥികളെയും നാട്ടുകാരെയും പണിമുടക്ക് ഒരുപോലെ ബാധിച്ചത് നാട്ടുകാരുടെ എതിര്‍പ്പിനിടയാക്കിയിരുന്നു. വിദ്യാനഗര്‍ കേന്ദ്രീയ വിദ്യാലയം, പോലിസ് ജില്ലാ ആസ്ഥാനം, ഡയറ്റ് മായിപ്പാടി, കിന്‍ഫ്രാ പാര്‍ക്ക് തുടങ്ങിയ നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഈ റൂട്ടില്‍ വിദ്യാര്‍ഥികള്‍ അടക്കം നൂറ് കണക്കിന് യാത്രക്കാരാണ് നിത്യേന പോയി വരുന്നത്. മുന്നറിയിപ്പിലാതെ ആരംഭിച്ച ബസ് പണിമുടക്കിനെ ബസ് ഓണേഴ്‌സ് യൂനിയനും എതിര്‍ത്തിരുന്നു. ജനങ്ങളെ ദുരിതത്തിലാക്കിയ മിന്നല്‍ പണിമുടക്കിന് കാരണക്കാരായ ഏതാനും തൊഴിലാളികള്‍ക്കെതിരെ പോലിസ് കേസെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്. മാസങ്ങളായി ഈ റോഡ് പൂര്‍ണമായും തകര്‍ന്ന് ബസ് സര്‍വീസ് നടത്താന്‍ സാധിക്കാത്ത സ്ഥിതിയിലാണ്. റോഡില്‍ വന്‍കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. റോഡിന്റെ ശോച്യാവസ്ഥ സംബന്ധിച്ച് അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ടെന്‍ഡര്‍ നല്‍കിയിട്ടുണ്ടെന്നും ജോലി തുടങ്ങാന്‍ ഇനിയും സമയം എടുക്കുമെന്നുമാണ് അറിച്ചതെന്നും അതുണ്ടാകാത്തതിനെ തുടര്‍ന്നാണ് സമരം നടത്തിയതെന്നുമാണ് തൊഴിലാളികളുടെ വാദം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day