|    Dec 4 Sun, 2016 1:14 am
FLASH NEWS

വിതരണത്തിന് ഫണ്ടില്ല: സ്വാസ്ഥ്യം കൈപ്പുസ്തകം കലക്ടറേറ്റില്‍ കെട്ടിക്കിടക്കുന്നു

Published : 26th October 2016 | Posted By: SMR

പത്തനംതിട്ട: കാന്‍സര്‍ ബോധവല്‍ക്കരണ പ്രതിരോധ നിയന്ത്രണ യജ്ഞത്തിന്റെ ഭാഗമായി ലക്ഷങ്ങള്‍ ചെലവഴിച്ച് സംസ്ഥാനത്തെ പൈലറ്റ് പ്രോജക്ടായി കുടുംബശ്രീ ജില്ലാ മിഷന്‍ തയറാക്കിയ ‘സ്വാസ്ഥ്യം’ എന്ന കൈപ്പുസ്തകം ആര്‍ക്കും പ്രയോജനമില്ലാതെ മാസങ്ങളായി കലക്ടറേറ്റിന്റെ പ്രവേശന കവാടത്തില്‍ കെട്ടിയിട്ടിരിക്കുന്നു. വേണ്ട ഫണ്ടില്ലാത്തതിനാല്‍ വിതരണം ചെയ്യാന്‍ കഴിയുന്നില്ലെന്നാണ് അധികൃതരുടെ ഭാഷ്യം. കുടുംബശ്രീ ജില്ലാ ഓഫീസില്‍ വയ്ക്കാന്‍ ഇടമില്ലാത്തതി നാലാണ് കലക്ടറേറ്റിന്റെ പ്രവേശന കവാടത്തില്‍തന്നെ ബുക്കുകള്‍ കൂട്ടിയിട്ടിരിക്കു ന്നതെന്നും അവര്‍ വ്യക്തമാക്കി. ഈ നില തുടര്‍ ന്നാല്‍ ബോധവത്കരണത്തിന് ഉപയോഗിക്കാനാകാതെ കൈപ്പു സ്തകം ചിതലെടുക്കുമെന്ന് കലക്ടറേറ്റ് ജീവനക്കാര്‍ തന്നെ പറയുന്നു. ദേശീയഗ്രാമീണ ഉപജീവനമിഷന്‍, റീജ്യനല്‍ കാന്‍സര്‍ സെന്റര്‍, ജില്ലാ കാന്‍സര്‍ സെന്റര്‍ എന്നിവയുടെ സഹകരണത്തോ ടെയാണ് കാന്‍സറിനെപ്പറ്റിയും പ്രതിരോധ മാര്‍ഗങ്ങളെപ്പറ്റിയും ഒട്ടേറെ വിവരങ്ങള്‍ അടങ്ങിയ കൈപ്പുസ്തകം തയാറാക്കിയിട്ടുള്ളത്. പാലായിലുള്ള സി-ആപ്റ്റിലായിരുന്നു അച്ചടി. അമ്പതിനായിരം കോപ്പികളാണ് അച്ചടിച്ചിട്ടുള്ളത്. ആദ്യഘട്ടമായി പുസ്തകങ്ങളില്‍ ഭൂരിഭാഗവും ജില്ലയിലെ അയല്‍ ക്കൂട്ടങ്ങള്‍ക്ക് നല്‍കി കഴിഞ്ഞ തായി അധികൃതര്‍ പറയുന്നു. ബാക്കി വരുന്ന അയ്യായിരത്തോളം പുസ്തകങ്ങളാണ് ഇപ്പോള്‍ കലക്ടറേറ്റില്‍ കെട്ടിവച്ചിട്ടുള്ളതെന്നും അവ വൈകാതെ ക്ലബ്ബുകള്‍, സ്‌കൂളുകള്‍, കോളജുകള്‍ വിവിധ സംഘടനകള്‍ എന്നിവയിലൂടെ വിതരണം ചെയ്യുമെന്നും പറയുന്നു. ഹരികിഷോര്‍ ജില്ലാ കലക്ടറായിരുന്നപ്പോഴാണ് പുസ്തകം അച്ചടിച്ചത്. കലക്ടറേറ്റില്‍ എത്തിച്ച പുസ്തകങ്ങള്‍ നാലുമാ സം മുമ്പാണ് സ്ഥലം ഇല്ലാത്ത തിന്റെ പേരില്‍ പ്രവേശന കവാടത്തിന് സമീപം കെട്ടിവച്ചത്. എന്നാല്‍ പ്രിന്റു ചെയ്തശേഷം പുസ്തകങ്ങള്‍ എവിടെയെങ്കിലും വിതരണം ചെയ്തതിനെക്കുറിച്ച് കുടുംബശ്രീ അധികൃതര്‍ക്കും അറിവില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day