|    Dec 3 Sat, 2016 3:45 am
FLASH NEWS

വിജയ് മല്യ സ്വത്തുവിവരംവെളിപ്പെടുത്തി

Published : 27th October 2016 | Posted By: SMR

ന്യൂഡല്‍ഹി: സുപ്രിംകോടതി നിര്‍ദേശപ്രകാരം കിങ് ഫിഷര്‍ ഉടമ വിജയ് മല്യ തന്റെ സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തി. 2016 മാര്‍ച്ച് 31ലെ കണക്കുപ്രകാരം മല്യയുടെ കയ്യില്‍ പണമായി 16,440 രൂപയാണുള്ളതെന്നും ബാങ്ക് അക്കൗണ്ടില്‍ 12.6 കോടി രൂപയുണ്ടെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തന്റെ ബാങ്ക് അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് മരവിപ്പിച്ചിരിക്കുകയാണെന്നും വിദേശത്ത് 52 ലക്ഷം ഡോളറുണ്ടെന്നും മല്യ കോടതിയെ അറിയിച്ചു. എന്നാല്‍, കൈവശം എത്ര ഡോളര്‍ ഉണ്ടെന്നോ വിദേശത്തുള്ള നിക്ഷേപം ഏതൊക്കെ ബാങ്കുകളിലാണന്നോ മല്യ വ്യക്തമാക്കിയില്ല.  വിദേശത്തുള്ള സ്വത്തുവിവരങ്ങള്‍ നാലാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കാനാണ് തിങ്കളാഴ്ച മല്യക്ക് സുപ്രിംകോടതി നിര്‍ദേശം നല്‍കിയിരുന്നത്.
സുപ്രിംകോടതി ഉത്തരവ് പ്രകാരം ഇന്ത്യയിലേയും വിദേശത്തെയും സ്വത്ത് വിവരം വെളിപ്പെടുത്താത്തതിനെ തുടര്‍ന്ന് മല്യക്കെതിരേ കോടതിയലക്ഷ്യ ഹരജി കോടതി പരിഗണിക്കുകയാണ്. ഡിയാഗിയോ കമ്പനിയുമായുള്ള ഇടപാടിലൂടെ ലഭിച്ച നാലു കോടി ഡോളര്‍ എവിടെ പോയെന്ന് വ്യക്തമാക്കാന്‍ കോടതി മല്യയോട് ആവശ്യപ്പെട്ടിരുന്നു.
സ്വന്തം സ്വത്തുക്കളുടെ സമ്പൂര്‍ണ വിവരങ്ങള്‍ മല്യ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെന്നാണ് പ്രഥമദൃഷ്ട്യാ ബോധ്യമാവുന്നതെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്, ആര്‍ എഫ് നരിമാന്‍ എന്നിവരടങ്ങുന്ന ബെഞ്ച് തിങ്കളാഴ്ച ചൂണ്ടിക്കാട്ടിയിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ ബ്രിട്ടീഷ് കമ്പനിയായ ഡിയാഗിയോയില്‍ നിന്ന് മല്യ സ്വീകരിച്ച 4 കോടി ഡോളറിന്റെ കണക്കുകള്‍ മല്യ കോടതിയില്‍ വെളിപ്പെടുത്തിയ സ്വത്തുക്കളുടെ കൂട്ടത്തിലില്ലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഈ വര്‍ഷം ഏപ്രില്‍ എഴിന് കോടതി പുറപ്പെടുവിച്ച ഉത്തരവ് മല്യ പൂര്‍ണമായി പാലിച്ചിരുന്നില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day