|    Dec 7 Wed, 2016 9:52 pm
FLASH NEWS

വിജയ്മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു

Published : 11th November 2016 | Posted By: SMR

മുംബൈ: ബാങ്കില്‍നിന്ന് വായ്പയെടുത്ത് ബ്രിട്ടനിലേക്ക് കടന്നുകളഞ്ഞ വിവാദ വ്യവസായി വിജയ്മല്യയെ പ്രത്യേക കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു. ഇദ്ദേഹത്തിന്റെ സ്ഥാവര സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ എന്‍ഫോഴ്‌സ്മന്റ് ഡയറക്ടറേറ്റിന്  കോടതി നിര്‍ദേശം നല്‍കി. എന്നാല്‍, മല്യയുടെ വിദേശത്തെ സ്വത്തുക്കള്‍ കണ്ടുകെട്ടണമെന്ന ഇഡിയുടെ ആവശ്യം ജസ്റ്റിസ് പി ആര്‍ ഭാവ്‌കെ തള്ളി. മല്യയെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഇഡി കഴിഞ്ഞ മാസമാണ് കോടതിയെ സമീപിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day