|    Dec 4 Sun, 2016 9:47 pm
FLASH NEWS

വിജയിച്ചാല്‍ തിരഞ്ഞെടുപ്പുഫലം അംഗീകരിക്കാമെന്ന് ട്രംപ്

Published : 22nd October 2016 | Posted By: SMR

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ താന്‍ വിജയിക്കുകയാണെങ്കില്‍ തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാമെന്ന് റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്.
തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള അവസാനത്തേതും മൂന്നാമത്തേതുമായ സംവാദത്തില്‍ തിരഞ്ഞെടുപ്പുഫലം പ്രതികൂലമായാല്‍ അംഗീകരിക്കുമോ എന്ന അവതാരകന്റെ ചോദ്യത്തിനു വ്യക്തമായ മറുപടി പറയാന്‍ ട്രംപ് തയ്യാറായിരുന്നില്ല. അത് അപ്പോള്‍ പറയാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇതിനു പിന്നാലെയാണു താന്‍ വിജയിച്ചാല്‍ മാത്രം ഫലം അംഗീകരിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയത്. ഒഹിയോവില്‍ നടന്ന റിപബ്ലിക്കന്‍ യോഗത്തില്‍ സംസാരിക്കവെയായിരുന്നു ട്രംപിന്റെ പ്രസ്താവന. ഈ നിലപാട് ഞെട്ടിപ്പിക്കുന്നതാണെന്നായിരുന്നു ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരിയുടെ മറുപടി. അതിനിടെ തിരഞ്ഞെടുപ്പില്‍ കള്ളക്കളി നടന്നേക്കുമെന്നും ട്രംപ് ആരോപിക്കുന്നുണ്ട്. കള്ളവോട്ടിനുള്ള യാതൊരു സാഹചര്യവുമില്ലെന്നും തെളിവുകളൊന്നും കൂടാതെയാണ് ട്രംപിന്റെ പ്രസ്താവനയെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു. തിരഞ്ഞെടുപ്പില്‍ കള്ളക്കളി നടന്നതിനു മുന്‍ അനുഭവങ്ങളില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day