|    Dec 10 Sat, 2016 8:11 pm
Home   >  Sports  >  Cricket  >  

വിജയമോഹങ്ങളുമായി ഇന്ത്യ ഇന്ന് മൊഹാലിയില്‍

Published : 26th November 2016 | Posted By: SMR

മൊഹാലി: ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ന് മൊഹാലിയില്‍. വിശാഖപട്ടണത്തെ വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ ഇന്ത്യ ഇന്ന് കളത്തിലിറങ്ങുമ്പോള്‍ ജയത്തോടെ തിരിച്ചുവരാന്‍ ഒരുങ്ങിയാകും ഇംഗ്ലണ്ട് ഇറങ്ങുക. ആദ്യ മല്‍സരത്തിലെ സമനിലയ്ക്ക് ശേഷം വിശാഖപട്ടണത്ത് ഇന്ത്യന്‍ സ്പിന്നര്‍മാര്‍ കരുത്തുകാട്ടിയപ്പോള്‍ ഇന്ത്യ 246 റണ്‍സിന്റെ വിജയം സ്വന്തമാക്കിയിരുന്നു. മികച്ച ഫോമില്‍ പന്തെറിയുന്ന സ്പിന്നര്‍മാരില്‍ പ്രതീക്ഷ അര്‍പ്പിച്ചു തന്നെയാകും കോഹ്‌ലിയും സംഘവും മൊഹാലിയില്‍ ഇറങ്ങുക.
പഞ്ചാബിലെ മൊഹാലി സ്റ്റേഡിയം സ്പിന്നര്‍മാര്‍ക്കനുകൂലമാണെന്നാണ് റിപ്പോര്‍ട്ട്. മൊഹാലിയില്‍ മൂന്നാം ടെസ്റ്റിനിറങ്ങുമ്പോള്‍ ഇരു ടീമുകള്‍ക്കും പരിക്ക് വില്ലനാകുന്നുണ്ട്. ഇംഗ്ലണ്ട് താരം സ്റ്റുവര്‍ട് ബ്രോഡ് പരിക്കിനെത്തുടര്‍ന്ന് മടങ്ങിയത് ഇംഗ്ലീഷ് ബൗൡങ്ങിന്റെ മൂര്‍ച്ച കുറക്കും. രണ്ടാം ടെസ്റ്റില്‍ നാലു വിക്കറ്റുകളുമായി മികച്ച പ്രകടനമാണ് ബ്രോഡ് പുറത്തെടുത്തത്. ബ്രോഡിന് പകരം ക്രിസ് വോക്‌സിനെ ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും താരവും പരിക്കിന്റെ പിടിയിലാണ്. ആദ്യ മല്‍സരത്തില്‍ കളിച്ച വോക്‌സ് രണ്ടാം മല്‍സരത്തില്‍ പരിക്കിനെത്തുടര്‍ന്ന് കളിച്ചിരുന്നില്ല.
വെടിക്കെട്ട് ബാറ്റ്‌സ്മാന്‍  ജോസ് ബട്‌ലര്‍ ഇംഗ്ലണ്ട് ടീമില്‍ തിരിച്ചെത്തി. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ബട്‌ലറെ ബെയറിസ്‌റ്റോയ്ക്ക് പകരം കളിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യന്‍ ടീമില്‍ പരിക്കിനെത്തുടര്‍ന്ന് വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹ മൂന്നാം ടെസ്റ്റിനിറങ്ങില്ല. പകരം പാര്‍ഥിവ് പട്ടേല്‍ ഇന്ത്യയുടെ വിക്കറ്റ് കാക്കാനിറങ്ങും. എട്ടുവര്‍ഷത്തിന് ശേഷമാണ് ഇന്ത്യക്കുവേണ്ടി പട്ടേല്‍ ടെസ്റ്റ് കളിക്കാനിറങ്ങുന്നത്. അവസാനമായി 2008 ല്‍ ശ്രീലങ്കയ്‌ക്കെതിരെയാണ് പട്ടേല്‍ ഇന്ത്യയ്ക്കുവേണ്ടി ടെസ്റ്റ് കളിച്ചത്. 2011 ല്‍ ഇന്ത്യക്കുവേണ്ടി പട്ടേല്‍ ഏകദിനത്തില്‍ കളിച്ചിരുന്നു.
അതേ സമയം പരിക്കില്‍ നിന്ന് മോചിതനായി ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍കുമാര്‍ ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്തിയത് ഇന്ത്യന്‍ വിജയ പ്രതീക്ഷകള്‍ ഉയര്‍ത്തുന്നുണ്ട്.
ഇന്ത്യന്‍ ഓപണര്‍  ഗൗതം ഗംഭീറിനെ ബാക്കിയുള്ള ടെസ്റ്റ് മല്‍സരങ്ങളുടെ ടീമില്‍നിന്നും ഒഴിവാക്കി. പരിക്ക് ഭേദമാകാത്തതിനെത്തുടര്‍ന്ന് ശിഖാര്‍ ധവാനും ഇന്ത്യന്‍ ടീമില്‍ സ്ഥാനം കണ്ടെത്താനായില്ല.  ഇരുവരും രഞ്ജിയില്‍ ഡല്‍ഹിക്ക് വേണ്ടി കളിക്കുന്നുണ്ട്.
പരിക്ക് ഭേദമായി ടീമില്‍ മടങ്ങിയെത്തിയ ലോകേഷ് രാഹുലിന്റെ രണ്ടാം മല്‍സരത്തിലെ പ്രകടനം നിരാശാജനകമായിരുന്നു.രണ്ടാംമല്‍സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത ജയന്ത് യാദവിന് മൂന്നാം മല്‍സരത്തില്‍ അവസരം ലഭിക്കാനാണ് സാധ്യത.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക