|    Dec 8 Thu, 2016 1:22 pm
FLASH NEWS

വിചാരണ തടവുകാരുടെ കൂട്ടക്കൊല ; ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് എസ്ഡിപിഐ പ്രതിഷേധം

Published : 2nd November 2016 | Posted By: SMR

കോട്ടയം: ഭോപാലില്‍ വിചാരണ തടവുകാരുടെ കൂട്ടക്കൊലയില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ ജില്ലയില്‍ പ്രതിഷേധ പ്രകടനം നടത്തി. കോട്ടയത്തു നടന്ന പ്രതിഷേധ പരിപാടി സംസ്ഥാന ജന. സെക്രട്ടറി അജ്മല്‍ ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു.രാജ്യത്ത് വ്യാജ ഏറ്റുമുട്ടലുകളും കലാപങ്ങളും ഉണ്ടാക്കി സമാധാനാന്തരീക്ഷം തകര്‍ക്കാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുമ്പും ഇത്തരം വ്യാജ ഏറ്റുമുട്ടലുകള്‍ രാജ്യത്ത് ഉണ്ടായിട്ടുണ്ട്. നിറംപിടിപ്പിച്ച കഥകള്‍ മെനഞ്ഞ് പോലിസ് ഏറ്റുമുട്ടലുകള്‍ സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് പി എ അഫ്‌സല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷെമീര്‍ അലിയാര്‍, എസ്ഡിടിയു ജില്ലാ പ്രസിഡന്റ് യു നവാസ് നേതൃത്വം നല്‍കി. ഈരാറ്റുപേട്ട: അതീവ സുരക്ഷയുള്ള ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ വിചാരണ തടവുകാരുടെ കൂട്ടകൊല സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട്  എസ്ഡിപിഐ ഈരാറ്റുപേട്ട മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.പ്രതിഷേധ പ്രകടനം മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് കെ എസ് ആരിഫ്, സെക്രട്ടറി വി കെ കബീര്‍, ഖജാഞ്ചി സഫീര്‍ കുരുവനാല്‍, എസ്ഡിടിയു മേഖലാ പ്രസിഡന്റ് ഹാഷിം ലബ്ബ, ഹാരിസ് മറ്റയ്ക്കാട്, സെക്രട്ടറി അയൂബ്ഖാന്‍ കാസിം, നഗരസഭ കൗണ്‍സിലര്‍മാരായ സൂബൈര്‍ വെള്ളാപ്പള്ളില്‍, ബിനുനാരായണന്‍, ഇസ്മായില്‍ കീഴേടം, ഗ്രാമപ്പഞ്ചായത്ത് അംഗം കെ കെ പരിക്കൊച്ച് പ്രകടനത്തിനു നേതൃത്വം നല്‍കി. എരുമേലി: വ്യാജ ഏറ്റുമുട്ടലിലൂടെ  ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലിലെ എട്ട് വിചാരണ തടവുകാരായ മുസ്‌ലിം യുവാക്കളെ വെടിവെച്ചുകൊലപ്പെടുത്തിയ പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ മുണ്ടക്കയം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.  എരുമേയില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് മേഖലാ പ്രസിഡന്റ് കെ യു അലിയാര്‍,  സെക്രട്ടറി എ നിഷാദ്, നാസര്‍ കിണറ്റിന്‍കര, സിനാജ്, ആഷിഖ്, നിയാസ് നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day