|    Dec 3 Sat, 2016 1:32 am
FLASH NEWS

വികസനത്തിനു സ്‌പെഷ്യല്‍ ഓഫിസറെ നിയമിക്കണമെന്ന്

Published : 19th November 2016 | Posted By: SMR

തിരുവനന്തപുരം: കരമന-കളിയിക്കാവിള ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ ഏകോപനത്തിനായി സ്‌പെഷ്യല്‍ ഓഫിസറെ നിയമിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ കേന്ദ്ര കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ദേശീയപാതയുടെ വികസനവുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നുവെങ്കിലും ഭൂവുടമകള്‍ക്ക് നല്‍കുന്നതിനു കാലതാമസം നേരിടുന്നുണ്ട്. പ്രാവച്ചമ്പലം മുതല്‍ പള്ളിച്ചല്‍ ജങ്ഷന്‍ വരെയുള്ള ഭൂമി റവന്യൂ വകുപ്പ് പിഡബ്ല്യുഡിക്ക് കൈമാറിയെങ്കിലും കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്ന നടപടി ഇഴയുകയാണ്. കിഫ്ബി വഴി 153 കോടി അനുവദിച്ചെങ്കിലും ഈ തുക ലഭ്യമാക്കാനുള്ള നടപടി ത്വരിതപ്പെടുത്തണം. ബാലരാമപുരം കൊടിനട മുതല്‍ വഴിമുക്കു വരെയുള്ള വികസനം രണ്ടാം ഘട്ടത്തിന്റെ ഭാഗമായി തന്നെ നടപ്പാക്കണമെന്നും വഴിമുക്ക് മുതല്‍ കളിയിക്കാവിള വരെയുള്ള അലൈയ്‌മെന്റ് ഉടന്‍ തയ്യാറാക്കി അതിരു തിരിച്ച് കല്ലിടണമെന്നും യോഗം ആവശ്യപ്പെട്ടു. ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ. എ എസ് മോഹന്‍കുമാര്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എസ് കെ ജയകുമാര്‍ റിപോര്‍ട്ട് അവതരിപ്പിച്ചു. ഭാരവാഹികളായ മണ്ണാങ്കല്‍ രാമചന്ദ്രന്‍, സി വി ഗോപാലകൃഷ്ണന്‍ നായര്‍, അനുപമ രവീന്ദ്രന്‍, അഡ്വ. അനിരുദ്ധന്‍ നായര്‍, എ എം ഹസന്‍, നേമം ജബ്ബാര്‍, വി എസ് ജയറാം, എം രവീന്ദ്രന്‍, എസ് എല്‍ മധു, വൈ കെ ഷാജി, കെ പി ഭാസ്‌കരന്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day