|    Oct 28 Fri, 2016 12:25 am
FLASH NEWS

വികസനം ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാവണം: രമേശ് ചെന്നിത്തല

Published : 13th January 2016 | Posted By: SMR

കൊച്ചി: സുസ്ഥിര വികസനമാണ് കേരളത്തിന് അഭികാമ്യമെന്നും ദീര്‍ഘ വീക്ഷണത്തോടെ പദ്ധതികള്‍ വിഭാവനം ചെയ്യാന്‍ കഴിയാത്തതാണ് കേരളത്തിന്റെ പ്രശ്‌നമെന്നും മന്ത്രി രമേശ് ചെന്നിത്തല.എറണാകുളം പ്രസ്‌ക്ലബ് സംഘടിപ്പിച്ച കൊച്ചി വികസന സംഗമം ‘ ‘കൊച്ചി 2065’ ‘ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊച്ചി പോലെ അതിവേഗം വളരുന്ന നഗരത്തിന് ഒരു വികസന മോഡല്‍ ഉണ്ടാകണം.
സുസ്ഥിര വികസനം സാധ്യമാകണമെങ്കില്‍ കേരളത്തില്‍ മുതല്‍ മുടക്കാന്‍ വരുന്നവര്‍ക്കും നിക്ഷേപകര്‍ക്കും സാമൂഹ്യ പ്രതിബദ്ധത ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. വികസനം കുറച്ച് പേരിലേക്ക് മാത്രം ഒതുങ്ങാതെ എല്ലാവര്‍ക്കും വേണ്ടിയുള്ളതായാല്‍ എതിര്‍പ്പുകളും വിമര്‍ശനങ്ങളും കുറയും. കേരളത്തില്‍ ജനങ്ങളെ വിശ്വാസത്തിലെടുത്ത് കൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ മാത്രമേ വിജയിക്കൂയെന്നും അദ്ദേഹം പറഞ്ഞു.
ചൈനയും ജപ്പാനും ഇന്ത്യയുമാണ് കുത്തിച്ചുയരുന്ന പുതിയ ശക്തികള്‍. ഇതില്‍ തന്നെ വളര്‍ച്ചക്കുള്ള സാധ്യത ഏറെയുള്ള രാജ്യം ഇന്ത്യയാണ്. കേരളത്തിന് ഇതില്‍ നിര്‍ണായക സ്ഥാനം ഉണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബെന്നി ബഹനാന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു.വികസന സംഗമത്തിന്റെ ഭാഗമായി പ്രസ്‌ക്ലബ് പുറത്തിറക്കിയ സുവനീര്‍ മന്ത്രി കെ ബാബു പ്രകാശനം ചെയ്തു.ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി മുഖ്യാതിഥിയായിരുന്നു. സ്മാര്‍ട്ട്‌സിറ്റി മിഷന്‍ ഡയറക്ടര്‍ എ പി എം മുഹമ്മദ് ഹനീഷ് ആമുഖ പ്രസംഗം നടത്തി.
മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി പി സി സിറിയക് മുഖ്യപ്രഭാഷണം നടത്തി. പ്രസ്‌ക്ലബ് പ്രസിഡന്റ് കെ രവികുമാര്‍ റിപോര്‍ട്ട് അവതരിപ്പിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍, നവാസ് മീരാന്‍,സെക്രട്ടറി എസ് ഉണ്ണികൃഷ്ണന്‍ വൈസ് പ്രസിഡന്റ് പി ശശികാന്ത് സംസാരിച്ചു.കൊച്ചി 2065 കോ ഓര്‍ഡിനേറ്റര്‍ വി സജീവ് കുമാര്‍ തീം പ്രസന്റെഷന്‍ നടത്തി. വിവിധ സെഷനുകളില്‍ കെ എല്‍ മോഹനവര്‍മ, മേജര്‍ രവി,നവാസ് മീരാന്‍, ജോസ് ഡൊമിനിക്, സുമന്‍ ദത്ത, റിയാസ് അഹമ്മദ്, ആര്‍ക്കിടെക്റ്റ് എസ് ഗോപകുമാര്‍, ആര്‍ അജിത്, ജിസിഡിഎ ചെയര്‍മാന്‍ എന്‍ വേണുഗോപാല്‍, പി രാജീവ്, സ്റ്റാര്‍ട്ടപ് വില്ലേജ് എംഡി സഞ്ജയ് വിജയകുമാര്‍, ടി പി എം ഇബ്രാഹിം ഖാന്‍, ഇന്ദിര രാജന്‍, എം ജി എ രാമന്‍, അഡ്വ. ടി എ ഷാജി, ഡോ. സണ്ണി ഓരത്തേല്‍, ഡോ. ഡി രഘു, ഡോ. രാജീവ്, ഡോ. സച്ചിദാനന്ദ കമ്മത്ത്, കേരള കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ പ്രസന്നന്‍ ആനിക്കാട്, സംബന്ധിച്ചു. സമാപന സമ്മേളനം ജസ്റ്റിസ് ഷാജി പി ചാലി ഉദ്ഘാടനം ചെയ്തു.പ്രസ്‌ക്ലബ് ട്രഷറര്‍ പി എ മെഹബൂബ് അധ്യക്ഷത വഹിച്ചു. എ പി എം മുഹമ്മദ് ഹനീഷ് ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ ആശയങ്ങള്‍ വിശദീകരിച്ചു.
‘കൊച്ചി 2065’ മീഡിയ കോ ഓര്‍ഡിനേറ്റര്‍ ജിബി സദാശിവന്‍, കെ രവികുമാര്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 58 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day