|    Dec 6 Tue, 2016 11:21 pm
FLASH NEWS

വിഎസ് പുന്നപ്ര-വയലാര്‍ സമരനായകനല്ല: ഗൗരിയമ്മ

Published : 2nd November 2016 | Posted By: mi.ptk

vs-gauriyamma

ആലപ്പുഴ: വിഎസ് അച്യുതാനന്ദന്‍ പുന്നപ്ര വയലാര്‍ സമരത്തില്‍ പങ്കെടുത്തിട്ടില്ലെന്ന് കെ ആര്‍ ഗൗരിയമ്മ പറഞ്ഞു. കേരളപ്പിറവി ദിനാശംസകള്‍ നേര്‍ന്ന് മാധ്യമ പ്രവര്‍ത്തകരുമായി ആലപ്പുഴയില്‍  സംസാരിക്കുകയായിരുന്നു അവര്‍.
സമരം നടത്തുമ്പോള്‍ വി എസ് നാട്ടിലുണ്ടായിരുന്നില്ല. സമരത്തിനു മുമ്പേ നാട്ടില്‍നിന്നു പോയ അദ്ദേഹം പൂഞ്ഞാറില്‍ ഒളിവില്‍ കഴിയുകയായിരുന്നു. പിന്നീട് സമരം നടക്കുമ്പോള്‍ വിഎസ് ജയിലിലുമായിരുന്നു. സമരകാലത്ത് തനിക്ക് പാര്‍ട്ടി അംഗത്വം ഉണ്ടായിരുന്നില്ല.
വക്കീല്‍ പ്രാക്ടീസുമായി തന്റെ വിഷമം മുഴുവനും പാര്‍ട്ടിയില്‍ സജീവമായിരുന്ന സഹോദരനെക്കുറിച്ചായിരുന്നു. മരണപ്പെട്ട സി കെ ചന്ദ്രാനന്ദന്‍ പുന്നപ്ര വയലാര്‍ സമരകാലത്ത് സമരക്കാര്‍ക്കുസഹായങ്ങള്‍ ചെയ്തിട്ടുണ്ട്. സമരക്കാര്‍ തമ്മിലുള്ള രഹസ്യ കത്തിടപാടുകള്‍ കൈമാറിയിരുന്നത് ചന്ദ്രാനന്ദനായിരുന്നുവെന്ന് ഗൗരിയമ്മ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 73 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day