|    Dec 11 Sun, 2016 5:19 pm
FLASH NEWS

വാഹന പാര്‍ക്കിങ് സംവിധാനം ഏര്‍പ്പെടുത്തും; സിവില്‍ സ്റ്റേഷനില്‍ സുരക്ഷ ശക്തമാക്കും

Published : 26th November 2016 | Posted By: SMR

വിദ്യാനഗര്‍: ജില്ലാഭരണ ആസ്ഥാനമായ കലക്ടറേറ്റും വിവിധ വകുപ്പുകളുടെ ജില്ലാതല ഓഫിസുകളും ജില്ലാ പഞ്ചായത്തും ഉള്‍പ്പെടുന്ന വിദ്യാനഗറിലെ സിവില്‍ സ്റ്റേഷന്‍ കോംപൗണ്ടില്‍ സുരക്ഷാസംവിധാനം ശക്തമാക്കുന്നതിന് കലക്ടറേറ്റില്‍ ചേര്‍ന്ന ഉദ്യോഗസ്ഥതല യോഗം തീരുമാനിച്ചു. ജില്ലാകലക്ടര്‍ കെ ജീവന്‍ബാബു അധ്യക്ഷത വഹിച്ചു. ജില്ലാപോലിസ് മേധാവി തോംസണ്‍ ജോസ് സുരക്ഷാനടപടികള്‍ വിശദീകരിച്ചു. സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ പൊതുജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും വാഹനപാര്‍ക്കിങ് സംവിധാനം പ്രത്യേകമായി ഏ ര്‍പ്പെടുത്തും. എല്ലാ ഓഫിസുകളിലും സിസിടിവി കാമറകള്‍ വെയ്ക്കും. വാഹനപ്രവേശനം മുഖ്യകവാടത്തിലൂടെ നിയന്ത്രിക്കും. സിവില്‍ സ്റ്റേഷന്‍ വളപ്പിലെ മതിലിന് മുകളില്‍ കമ്പിവേലി നിര്‍മിക്കും. സിവില്‍സ്‌റ്റേഷനിലേക്കുള്ള അനാവശ്യനടവഴികള്‍ അടയ്ക്കും. ഓഫിസുകളില്‍ കെട്ടിടങ്ങളോട് ചേര്‍ന്ന് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് കര്‍ശനമായി തടയും. എഡിഎം കെ അംബുജാക്ഷന്‍, ഡിവൈഎസ്പി എം വി സുകുമാരന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക