|    Dec 6 Tue, 2016 8:28 am
FLASH NEWS

വാഹനാപകടത്തില്‍ മരണമടഞ്ഞ അധ്യാപികയുടെ കുടുംബത്തിന് 34 ലക്ഷംരൂപ നഷ്ടപരിഹാരം

Published : 27th October 2016 | Posted By: G.A.G

കാസര്‍കോട്: ഭര്‍ത്താവിനൊപ്പം സഞ്ചരിക്കവേ ബൈക്കില്‍ നിന്നു വീണ് മരിച്ച അധ്യാപികയുടെ കുടുംബത്തിന് 34.52 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ എംഎസിടി കോടതി വിധി.
കാസര്‍കോട് ജില്ലാ അഡീഷണല്‍ എംഎസിടി കോടതിയാണ് ബളാല്‍ ഗവ.സ്‌കൂള്‍ അധ്യാപികയായിരിക്കേ മരണപ്പെട്ട സൂസന്‍ ബെന്നിയുടെ കുടുംബത്തിന് ഈ തുക നഷ്ടപരിഹാരം നല്‍കാന്‍ യുനൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുടെ കണ്ണൂര്‍ ശാഖയോട് നിര്‍ദേശിച്ചത്. 2012 ഒക്ടോബറിലാണ് കാലിക്കടവ് ഊരാങ്കുണ്ട് റോഡില്‍ അപകടമുണ്ടായത്. ബസ്സിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ബൈക്കില്‍ നിന്ന് തെറിച്ചുവീണാണ് മരണം സംഭവിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 75 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day