|    Dec 10 Sat, 2016 10:29 am

വാഹനാപകടം: യുവാവിന് ഗുരുതര പരിക്ക്

Published : 3rd November 2016 | Posted By: SMR

മഞ്ചേശ്വരം: ഉദ്യാവാറില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്കറ്റു. മഞ്ചേശ്വരം തൂമിനാട് സ്വദേശി ജഗദീഷി(40)നാണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ ഇയാളെ മംഗളൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെ ഉദ്യാവര്‍ മാടയിലാണ് അപകടം.അമിതവേഗതയില്‍ മറ്റൊരു വാഹനത്തെ മറികടന്നു വന്ന കാര്‍ ബൈക്കിനെ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ ജഗദീഷിനെ 100 മീറ്റര്‍ ദൂരം വരെ കാര്‍ വലിച്ചിഴച്ചു കൊണ്ട് പോയി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day