|    Dec 2 Fri, 2016 11:32 pm
FLASH NEWS

വാഹനാപകടം: നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

Published : 1st November 2016 | Posted By: SMR

കൊയിലാണ്ടി: ദേശീയപാതയില്‍ വെങ്ങളം ബൈപ്പാസിന് സമീപം ബസ് ഇടിച്ച് യുവാവ് മരിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. പോലിസെത്തി ബസ് കസ്റ്റഡിയിലെടുക്കുകയും കുറ്റവാളികള്‍ക്കെതിരെ അധികൃതര്‍ നടപടി ഉറപ്പ് നല്‍കുകയും ചെയ്തതോടെയാണ് നാട്ടുകാര്‍ പിന്‍വാങ്ങിയത്. ട്രാഫിക് പോയി ന്റില്‍ മുന്നോട്ടുള്ള യാത്രക്ക് അനുമതി കാത്തിരിക്കുകയായിരുന്നു ഷബീര്‍. ആ സമയത്താണ് പിറകില്‍ നിന്നു വന്ന സ്വകാര്യ ബസ് ഇടിക്കുകയും ഷബീര്‍ ചക്രത്തിനടിയില്‍പെട്ടു ദാരുണമായി മരിക്കുകയും ചെയ്തത്. സാധാരണ ഗതിയില്‍ പലപ്പോഴും ബസ്‌ഡ്രൈവര്‍മാര്‍ ട്രാഫിക് നിയമം പാലിക്കാതെയാണ് ഇതിലൂടെ കടന്നു പോകാറ് എന്ന് നാട്ടുകാര്‍ പറയുന്നു. ട്രാഫിക് പോയിന്റില്‍ പോലിസോ കാമറാ സംവിധാനമോ ഇല്ലാത്തതും ബസ് ഡ്രൈവര്‍ക്ക് അതിവേഗതയില്‍ കുതിക്കാന്‍ സൗകര്യമൊരുക്കുന്നു. ദീര്‍ഘദൂര ബസുകള്‍ കൊയിലാണ്ടി ടൗണിലെ ഗതാഗതക്കുരുക്കില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാണ് അതിവേഗം സഞ്ചരിക്കുന്നത്. ഈ പ്രദേശത്ത് രാപകല്‍ വ്യത്യാസമില്ലാതെ കര്‍ശനമായ ഗതാഗത നിയന്ത്രണം വേണമെന്നും നാട്ടുകാര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day