|    Dec 9 Fri, 2016 6:57 pm
FLASH NEWS

വാഹനാപകടം: നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു

Published : 21st November 2016 | Posted By: SMR

കൊച്ചി: ബൈപാസില്‍ തൈക്കൂടത്ത് ഇന്നലെ രാവിലെയുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.
ട്രാഫിക്ക് പോലിസിന്റെ വൈറ്റിലയിലെ അശാസ്ത്രീയ ട്രാഫിക് പരിഷ്‌ക്കരണത്തിന്റെ ഭാഗമായാണ് അപകടങ്ങള്‍ വര്‍ധിക്കുന്നതെന്നാരോപിച്ചായിരുന്നു റോഡ് ഉപരോധം.
കൗണ്‍സിലര്‍ എന്‍ ഡി പ്രേമചന്ദ്രന്റെ നേതൃത്വത്തിലെത്തിയവരും നാട്ടുകാരും ചേര്‍ന്നാണ് റോഡ് ഉപരോധിച്ചത്. തുടര്‍ന്ന് വൈറ്റില മുതല്‍ കുണ്ടന്നൂര്‍ വരെ ഗതാഗതം സ്തംഭിച്ചു. വിവരമറിഞ്ഞ് പി ടി തോമസ് എംഎല്‍എ, ട്രാഫിക് അസി. കമ്മീഷണര്‍, ജോയിന്റ് ആര്‍ടിഒ എന്നിവര്‍ സ്ഥലത്തെത്തി.
പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന് അധികൃതര്‍ നാട്ടുകാര്‍ക്ക് ഉറപ്പുനല്‍കി.
25ന് ട്രാഫിക് അധികൃതരുടേയും ജനപ്രതിനിധികളുടേയും നേതൃത്വത്തില്‍ അടിയന്തര യോഗം ചേരാമെന്നും സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ നാട്ടുകാര്‍ക്ക് ഉറപ്പുനല്‍കി. ഇതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ റോഡ് ഉപരോധം അവസാനിപ്പിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day