|    Dec 9 Fri, 2016 3:08 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഉപയോഗിച്ചാല്‍ 500 റിയാല്‍ പിഴ

Published : 29th October 2016 | Posted By: SMR

ദോഹ: വാഹനമോടിക്കുന്നതിനിടെ മൊബൈല്‍, ടാബ് തുടങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിച്ചാല്‍ പുതിയ നിയമപ്രകാരം 500 റിയാല്‍ പിഴ ചുമത്തുമെന്ന് ഗതാഗത വകുപ്പിനു കീഴിലെ ഗതാഗത ബോധവല്‍ക്കരണ, വാര്‍ത്താമാധ്യമ വിഭാഗം ഉപമേധാവി മേജര്‍ ജാബിര്‍ അദീബ വെളിപ്പെടുത്തി.
കഴിഞ്ഞയാഴ്ച മന്ത്രിസഭ അംഗീകരിച്ച പുതിയ നിയമ ഭേദഗതികളെക്കുറിച്ച് ഡ്രൈവര്‍മാരെ ബോധവല്‍ക്കരിക്കുന്നതിനു പ്രത്യേക കാംപയിന്‍ നടത്തുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നിയമ വകുപ്പുകള്‍ നടപ്പാക്കുന്നതിനു മുമ്പ് നിയമത്തെക്കുറിച്ച് ഡ്രൈവര്‍മാരെ ബോധ്യപ്പെടുത്തുകയാണ് കാംപയിനിലൂടെ ഉദ്ദേശിക്കുന്നത്. ബോധവല്‍ക്കരണ കാംപയിന്‍ പൂര്‍ത്തിയാക്കിയതിനു ശേഷമല്ലാതെ പുതിയ നിയമ ഭേദഗതികള്‍ നടപ്പിലാക്കില്ലെന്നും അദ്ദേഹം വിശദമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day