|    Dec 9 Fri, 2016 10:51 pm
FLASH NEWS

വാഹനം തകര്‍ത്ത സംഭവം; പങ്കില്ലെന്ന്്് എസ്ഡിപിഐ

Published : 1st November 2016 | Posted By: SMR

ഇരിട്ടി: വിളക്കോട്ട് മുസ്്‌ലിം ലീഗ് നേതാവ് തറാല്‍ ഈസയുടെ വാഹനങ്ങള്‍ തകര്‍ത്ത സംഭവുമായി ബന്ധപ്പെട്ട് പിടിയിലായവര്‍ക്ക് എസ്ഡിപിയുമായി ബന്ധമില്ലെന്ന് എസ്ഡിപിഐ പേരാവൂര്‍ നിയോജക മണ്ഡലം കമ്മിറ്റി അറിയിച്ചു. അറസ്റ്റിലായവര്‍ മാസങ്ങള്‍ക്കുമുമ്പ് തന്നെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കപ്പെട്ടവരാണ്. പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ചില പത്രങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും യോഗം അറിയിച്ചു. മണ്ഡലം പ്രസിഡന്റ് എസ് നൂറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. എം അബ്ദുല്‍ സത്താര്‍, യാക്കൂബ് ഇരിട്ടി, പി പി അബ്ദുല്ല സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 51 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day