|    Dec 9 Fri, 2016 7:01 pm
FLASH NEWS

വാളകം -പത്തനാപുരം പാതയിലൂടെ ശബരിമല യാത്രികര്‍ക്ക് ദുരിതയാത്ര

Published : 30th November 2016 | Posted By: SMR

പത്തനാപുരം: ശബരിമല തീര്‍ഥാടനകാലം ആരംഭിച്ചിട്ടും ശബരി ബൈപാസിന്റെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയായില്ല. വാളകം- പത്തനാപുരം പാതയിലൂടെ ശബരിമല യാത്രികര്‍ക്ക് ഇപ്പോഴും ദുരിതയാത്ര. കഴിഞ്ഞ രണ്ട് മാസത്തിലധികമായി പാതയില്‍ കലുങ്കുകളുടെയും വശങ്ങളിലെ ഓടയുടെയും നിര്‍മാണം നടക്കുകയാണ്. സീസണിന് മുമ്പ് പൂര്‍ത്തിയാക്കുമെന്നായിരുന്നു ആദ്യപ്രഖ്യാപനം.കോടികള്‍ മുടക്കി രണ്ട് വര്‍ഷം മുമ്പാണ് സര്‍ക്കാര്‍ പാത നിര്‍മിച്ചത്. രണ്ട് ഘട്ടമായിട്ടാണ് നിര്‍മാണം നടന്നത്. ഇതില്‍ കുന്നിക്കോട് മുതല്‍ പത്തനാപുരം വരെയുള്ള ഭാഗം തകര്‍ന്ന് തുടങ്ങിയിരുന്നു. പത്തനാപുരത്തിനും മഞ്ചള്ളൂരിനും ഇടയ്ക്ക് രണ്ട് ഭാഗങ്ങളിലാണ് കലുങ്കുകളുടെ നിര്‍മാണം നടക്കുന്നത്. റോഡിനേക്കാള്‍ ഉയരത്തില്‍ കലുങ്കുകള്‍ നിര്‍മിച്ച് മണ്ണിട്ടിരിക്കുകയാണ്. ഇതിനാല്‍ തന്നെ വലിയ വാഹനങ്ങള്‍ അടക്കം കടന്നു പോകാന്‍ എറെ സമയമാണ് എടുക്കുന്നത്. ഇത് ഗതാഗതകുരുക്കിനും കാരണമാകുന്നുണ്ട്. തിരുവനന്തപുരം,കാട്ടാക്കട,കരമന,പാറശ്ശാല,കന്യാകുമാരി എന്നിവിടങ്ങളില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകര്‍ ഇതുവഴിയാണ് കടന്നുപോകുന്നത്. എംസി റോഡില്‍ നിന്നും വേഗതത്തില്‍ പുനലൂര്‍ പത്തനംതിട്ട പാതയിലേക്ക് എത്തിചേരാന്‍ കഴിയുന്ന ഏക മാര്‍ഗ്ഗം കൂടിയാണിത്. ആവണീശ്വരം, എഫ്‌സിഐ, പനംമ്പറ്റ, പിടവൂര്‍, മഞ്ചള്ളൂര്‍ എന്നിവിടങ്ങളിലാണ് കൂടുതലും റോഡ് തകര്‍ന്ന് കിടക്കുന്നത്. തലവൂര്‍, പട്ടാഴി, കടുവാത്തോട്, മഞ്ഞക്കാല, കാര്യറ, വിളക്കുടി എന്നീ ഭാഗങ്ങളിലെ ആളുകള്‍ കൂടുതലും ആശ്രയിക്കുന്നതും ശബരി ബൈപാസിനെ ആണ്. പാതയുടെ നിര്‍മാണവേളയില്‍ തന്നെ എറെ പരാതികള്‍ ഉയര്‍ന്നിരുന്നു. വീതികൂട്ടല്‍ പ്രവര്‍ത്തനങ്ങളോ സംരക്ഷണഭിത്തികള്‍ നിര്‍മിക്കാതെയുമാണ് ഒന്നാം ഘട്ടം പൂര്‍ത്തിയാക്കിയത്. പാതയുടെ അറ്റകുറ്റ പണികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് പലതവണ ആവശ്യമുയര്‍ന്നിട്ടും ഫലമുണ്ടായില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day