|    Dec 8 Thu, 2016 1:17 pm
FLASH NEWS

വാര്‍ത്ത വായിക്കുന്നതിനിടെ ബിബിസി അവതാരക പ്രസവിക്കാന്‍ പോയി

Published : 17th November 2016 | Posted By: Navas Ali kn

nintchdbpict000282703208

ലണ്ടന്‍: വാര്‍ത്താപരിപാടി അവതരിപ്പിക്കുന്നതിനിടെ പ്രസവവേദന അനുഭവപ്പെട്ട ബിബിസി അവതാരക നേരെ പോയത് പ്രസവമുറിയിലേക്ക്. ബിബിസിയില്‍ ബ്രേക്ക്ഫാസ്റ്റ് ബിസിനസ് എന്ന പരിപാടി അവതരിപ്പിക്കുന്ന വിക്ടോറിയ ഫ്രിറ്റ്‌സാണ് ന്യൂസ് റൂമില്‍ നിന്നു നേരെ പ്രസവമുറിയിലെത്തിയത്. പ്രസവത്തിന് മിനിറ്റുകള്‍ക്കു മുമ്പുവരെ വാര്‍ത്ത അവതരിപ്പിച്ച വിക്ടോറിയയെ പരിപാടിക്ക് ഇടവേള നല്‍കി സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മാഞ്ചസ്റ്ററിലെ ആശുപത്രിയില്‍ അവര്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ആശുപത്രി ജീവനക്കാരോടും സമയോചിതമായ ഇടപെടലിന് സഹപ്രവര്‍ത്തകരോടും അവര്‍ നന്ദി അറിയിച്ചു. പ്രസവം വിചാരിച്ചതിലും നേരത്തേയാവുകയായിരുന്നെന്നും അവര്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 732 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day