|    Dec 7 Wed, 2016 7:56 pm
FLASH NEWS

വായ്പ: ജാമ്യക്കാരില്‍ നിന്ന് തുക ഈടാക്കാനുള്ള ശ്രമം നല്ലതല്ലെന്ന് ഓംബുഡ്‌സ്മാന്‍

Published : 9th November 2016 | Posted By: SMR

കൊല്ലം: വായ്പക്കാരനില്‍ നിന്ന് തുക ഈടാക്കാന്‍ മാര്‍ഗമുണ്ടായിരുന്നിട്ടും അതിന് മുതിരാതെ ജാമ്യക്കാരുടെ റിട്ടയര്‍മെന്റ് ആനുകൂല്യങ്ങളില്‍ നിന്ന് തുക ഈടാക്കാനുള്ള ശ്രമം നല്ലതല്ലെന്ന് സഹകരണ ഓംബുഡ്‌സ്മാന്‍ എ.മോഹന്‍കുമാര്‍ നിരീക്ഷിച്ചു. ഇന്നലെ കൊല്ലത്തു നടന്ന സിറ്റിങ്ങില്‍ സഹപ്രവര്‍ത്തകന് ജാമ്യം നിധദ്ധ്യാപിക ശോഭയുടെ പരാതിയിലാണ് ഇത്തരമൊരു നിരീക്ഷണം.ജോലിചെയ്യുന്ന സ്‌കൂളിലെ ക്ലാര്‍ക്കായ സതീശന്‍ സഹകരണബാങ്കില്‍ നിന്ന് 70,000 രൂപ വായ്പയെടുക്കുന്നതിനായി ശോഭ അടക്കം മൂന്ന് അധ്യാപികമാരുടെ ജാമ്യം ഉപയോഗിച്ചിരുന്നു. 36 മാസം കൊണ്ട് അടയ്‌ക്കേണ്ട വായ്പ എട്ടുവര്‍ഷം ജോലി ചെയ്തിട്ടും സതീശന്‍ അടച്ചു തീര്‍ത്തിരുന്നില്ല. ഈ കാലയളവില്‍ തുക തിരിച്ചുപിടിക്കാന്‍ ബാങ്ക് ശ്രമിച്ചില്ലെന്നും ഓംബുഡ്‌സ്മാന്‍ നിരീക്ഷിച്ചു. ശോഭ സര്‍വീസില്‍ നിന്ന് റിട്ടയര്‍ ചെയ്തപ്പോള്‍ ആനുകൂല്യങ്ങള്‍ നേടുന്നതിന് ബാങ്ക് തടസം ഉന്നയിച്ചു. ഇവരുടെ പെന്‍ഷന്‍ തുകയില്‍ നിന്ന് 1,30,000 രൂപ ഈടാക്കുമെന്നായി ബാങ്ക്. എന്നാല്‍ വായ്പക്കാരനും മൂന്നു ജാമ്യക്കാരും തുല്യമായി തുക നല്‍കണമെന്ന് ശോഭ ആവശ്യപ്പെട്ടത് ഓംബുഡ്‌സ്മാന്‍ അംഗീകരിച്ചു. തവണകളായി തുക ഈടാക്കാന്‍ സമയവും സാഹചര്യവുമുണ്ടായിട്ടും അത് ചെയ്യാതെ പെന്‍ഷന്‍ തുകയില്‍ നിന്ന് ഒരുമിച്ച് ഈടാക്കുന്നത് നീതിയല്ലെന്നും സതീശന്റെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ തടഞ്ഞുവച്ച് തുക ഈടാക്കുകയാണ് വേണ്ടതെന്നും ഓംബുഡ്‌സ്മാന്‍ വിധിച്ചു.താമരക്കുടി സര്‍വീസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട നിരവധി പരാതികള്‍ക്കും ഇന്നലെ തീര്‍പ്പുണ്ടായി. 25,000 രൂപ വരെ നിക്ഷേപിച്ചിരുന്നവര്‍ക്ക് തുക ഉടന്‍ നല്‍കാനും ഉയര്‍ന്ന തുകകള്‍ തവണകളായി നല്‍കാനുമാണ് തീരുമാനമായത്. ആദ്യ തവണ ഈ വര്‍ഷം തന്നെ നല്‍കുകയും ശേഷിക്കുന്ന തുക രണ്ടു വര്‍ഷത്തിനുള്ളില്‍ കൊടുക്കുകയും വേണം. പണം കിട്ടാനുള്ളവരില്‍ കാന്‍സര്‍ രോഗികള്‍, വിവാഹ ആവശ്യങ്ങള്‍, വിദ്യാഭ്യാസ ആവശ്യങ്ങള്‍ എന്നിവയ്ക്ക് മുന്‍ഗണന നല്‍കണമെന്നും ഓംബുഡ്‌സ്മാന്‍ നിര്‍ദ്ദേശിച്ചു. താമരക്കുടി സഹകരണ ബാങ്കുമായി ബന്ധപ്പെട്ട 67 കേസുകള്‍ പലിശ നല്‍കേണ്ടെന്ന തീരുമാനത്തില്‍ ഒത്തുതീര്‍പ്പായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day