|    Dec 8 Thu, 2016 5:26 pm
FLASH NEWS

വായുമലിനീകരണം : ഹെലികോപ്റ്റര്‍ ഉപയോഗിച്ച് വെള്ളം തളിക്കണം: ഹരിത ട്രൈബ്യൂണല്‍

Published : 9th November 2016 | Posted By: SMR

ന്യൂഡല്‍ഹി: ഡല്‍ഹിയടക്കമുള്ള ഉത്തരേന്ത്യന്‍ പ്രദേശങ്ങളിലെ വായുമലിനീകരണം പരിഹരിക്കുന്നത് സംബന്ധിച്ച നയം വ്യക്തമാക്കാന്‍ കേന്ദ്രസര്‍ക്കാറിനോട് സുപ്രിംകോടതി. വായു മലിനീകരണത്തെ ഭീകരം, അസഹനീയം, ദുരന്തം എന്നിങ്ങനെ വിശേഷിപ്പിച്ച കോടതി ഇക്കാര്യത്തില്‍ ഒരു പൊതുമിനിമം പരിപാടി രൂപീകരിക്കാനും വ്യാഴാഴ്ചയ്ക്കകം ഇക്കാര്യം അറിയിക്കാനുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയണ്‍മെന്റിന്റെ സുനിതാ നാരായണ്‍ നല്‍കിയ ഹരജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ചാണ് ഈ നിര്‍ദേശം നല്‍കിയത്.
അതേസമയം, മലിനീകരണ വിഷയത്തില്‍ ഡല്‍ഹി സര്‍ക്കാറിനെ ദേശീയ ഹരിത ട്രൈബ്യൂ ണല്‍ വിമര്‍ശിച്ചു. അശ്രദ്ധമായാണ് സര്‍ക്കാര്‍ ഇതിനെ കൈകാര്യം ചെയ്യുന്നതെന്നും ജല പീരങ്കി ഉപയോഗിച്ച് വെള്ളം തളിക്കുന്നതിന് പകരം എന്തുകൊണ്ട് ഹെലികോപ്റ്റര്‍ ഉപയോഗിച്ച് വെള്ളം തളിച്ചുകൂടായെന്നും ട്രൈബ്യൂണല്‍ ചോദിച്ചു.  പുകമഞ്ഞ് ഇല്ലാതാക്കുന്നതിന് നടപടി സ്വീകരിച്ചതിന്റെ രേഖ എന്തെങ്കിലുമുണ്ടോയെന്നും ട്രൈബ്യൂണല്‍ ആരാഞ്ഞു.
പാടത്തെ പാഴ്‌വസ്തുക്കള്‍ കത്തിക്കുന്നത് തടയാന്‍ നടപടിയെടുക്കാതിരുന്ന പഞ്ചാബ,് ഹരിയാന സര്‍ക്കാറുകളെയും ട്രൈബ്യൂണല്‍ വിമര്‍ശിച്ചു. ഈ കര്‍ഷകര്‍ക്ക് 1,000 രൂപ കൊടുത്തിരുന്നേല്‍ അവര്‍ ഈ കാര്‍ഷിക മാലിന്യങ്ങള്‍ കത്തിക്കില്ലായിരുന്നുവെന്നും ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടി.
പുകയും മഞ്ഞും കൂടിച്ചേര്‍ന്ന് വൃത്തിഹീനമായ അന്തരീക്ഷംമൂലം ജനജീവിതം ദുസ്സഹമായതിനാല്‍ ഡല്‍ഹി സര്‍ക്കാര്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഇന്നുവരെ അവധി പ്രഖ്യാപിച്ചിരുന്നു. ഡല്‍ഹിയിലെയും രാജ്യതലസ്ഥാനമേഖലയിലെയും (എന്‍സിആര്‍) നിര്‍മാണപ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിരോധിച്ചിട്ടുണ്ട്. ഡീസല്‍ ജനറേറ്ററുകള്‍ പത്തു ദിവസത്തേക്കു നിരോധിച്ചു. ഈ മാസം പത്തുമുതല്‍ റോഡുകളില്‍ പൊടിശല്യം കുറയ്ക്കാന്‍ വാക്വംക്ലീനര്‍ ഉപയോഗിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day