|    Dec 3 Sat, 2016 12:13 pm
FLASH NEWS

വായനയുടെ ജാലകം തുറന്ന് ജില്ലാ സഹകരണബാങ്ക്

Published : 21st October 2016 | Posted By: SMR

തൃശൂര്‍: അറിവിന്റെ ലോകത്ത് നവീനമായ ചുവടുവെപ്പുമായി ജില്ലാ സഹകരണബാങ്ക് രംഗത്ത്. കുറുപ്പം റോഡിലുള്ള പഴയ ഹെഡ് ഓഫിസ് കെട്ടിടത്തിലെ മഹാത്മാ ഗാന്ധി ട്രെയിനിങ് സെന്ററില്‍ ആരംഭിച്ച അന്താരാഷ്ട്ര നിലവാരമുള്ള ജവഹര്‍ലാല്‍ നോളജ് സെന്റര്‍ ആണ് ആധുനികലോകവുമായി വായനക്കാരെ ബന്ധിപ്പിക്കുന്നത്. സാധാരണക്കാര്‍ക്ക് അപ്രാപ്യമായ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുടെ ജേര്‍ണലുകളും ഹാന്‍ഡ് ബുക്കുകളും അംഗങ്ങള്‍ക്ക് ലഭിക്കുന്ന വിധത്തിലാണ് പദ്ധതി ഒരുക്കിയിട്ടുള്ളത്. ആയിരക്കണക്കിനു പുസ്തകങ്ങള്‍ ഒരു മൗസ് ക്ലിക്കില്‍ തെളിയുന്ന ഇന്റര്‍നെറ്റ് ജാലകമാണ് ജില്ലാ ബാങ്ക് ഒരുക്കിയിട്ടുള്ളത്. ഇ ലൈബ്രറിയുടെ സൈറ്റുമായി ബന്ധപ്പെടുത്തി സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ എസ്ഇസിആര്‍ടിയുടെ ശേഖരത്തിലുള്ള പ്ലസ് ടു വരേയുള്ള പുസ്തകങ്ങളും കഴിഞ്ഞ 10 വര്‍ഷത്തെ ചോദ്യപ്പേപ്പറുകളും പഠിതാക്ക ള്‍ക്കും രക്ഷിതാക്കള്‍ക്കും ഡിജിറ്റല്‍ സംവിധാനത്തിലൂടെ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിനുള്ള നിവേദനം വിദ്യാഭ്യാസമന്ത്രിക്ക് സമര്‍പ്പിച്ചതായും അദ്ദേഹം പറഞ്ഞു. സംവിധാനം നിലവില്‍ വരുന്നതോടെ ബാങ്കില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് പാഠപുസ്തകങ്ങളും ചേ ാദ്യപ്പേപ്പറുകളും ബാങ്കില്‍ അക്കൗണ്ട് തുടങ്ങുന്ന കേരളത്തിലെമ്പാടുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സൗജന്യമായി അനുവദിക്കാന്‍ ബാങ്കിനാവും. സാധാരണ ലൈബ്രറിയില്‍നിന്നും ഇ ലേണിങ്, ഡിജിറ്റല്‍ ലൈബ്രറിയിലേക്കുള്ള വായനക്കാരുടെ മാറ്റത്തിനുസരിച്ച് വായനയുടെ ലോകത്തും ബാങ്ക് പുതിയ വഴി തുറക്കുകയാണ്. ഇരുപത്തിരണ്ടായിരം പുസ്തകങ്ങളുള്ളതാണ് ഇ ലൈബ്രറി. വിദ്യാലയങ്ങള്‍, കലാലായങ്ങള്‍, ജയില്‍ എന്നിയക്കെല്ലാം സൗജന്യമായി ഇത് ലഭിക്കും. യുജിസിയുടെ ഇന്‍ഫഌബ് നെറ്റില്‍നിന്ന് അസോസിയേറ്റ് മെമ്പര്‍ഷിപ്പും ലഭിച്ചതോടെ ഓക്‌സഫോര്‍ഡ് യൂനിവേഴ്‌സിറ്റിയുടെ വായനാലോകം വിജ്ഞാനകുതുകികള്‍ക്ക് വായനക്കാര്‍ക്ക് ഒരുക്കിക്കൊടുക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ബാങ്കായി ജില്ലാ സഹകരണബാങ്ക് മാറുകയാണെന്നും അബ്ദുല്‍ സലാം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day