|    Dec 11 Sun, 2016 3:52 am

വാനരശല്യം രൂക്ഷം: ജനജീവിതം ദുസഹം

Published : 25th October 2016 | Posted By: SMR

പത്തനാപുരം: വാനരശല്യം രൂക്ഷമായതോടെ  പത്തനാപുരത്തെ ജനജീവിതം   ദുസഹമാവുന്നു. പട്ടാഴി, തലവൂര്‍ ഗ്രാമപ്പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ വാനരശല്യം കാരണം ജനജീവിതം ബുദ്ധിമുട്ടായിരിക്കുകയാണ്. വാനരശല്യം മൂലം ഭക്ഷണം പാകം ചെയ്ത് കഴിക്കുന്നതിനോ വീടിന് പുറത്തിറങ്ങുന്നതിനോ കഴിയാത്ത സ്ഥിതി വിശേഷണമാണ്. പൂക്കുന്നിമല, മൈലാടുംപാറ, പനയനം, കന്നിമേല്‍, ഇരുപ്പാക്കുഴി, പന്തപ്ലാവ്, മതുരമല തുടങ്ങിയ പ്രദേശങ്ങളിലാണ് വാനരശല്യം രൂക്ഷമായിരിക്കുന്നത്. കൂട്ടമായി എത്തുന്ന കുരങ്ങുകള്‍ സ്ത്രീകളെയും കുട്ടികളെയും അക്രമിക്കുന്നതും പതിവാണ്. നിരവധി  കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വാനരന്‍മാരുടെ കടിയേറ്റിട്ടുണ്ട്. കുട്ടികളെ ഒറ്റയ്ക്ക് സ്‌കൂളില്‍ അയയ്ക്കുവാനും ഇവിടുത്തുകാര്‍ക്ക് ഭയമാണ്. വീടിന്റെ മേല്‍ക്കൂരകള്‍ തകര്‍ത്ത ശേഷവും വാതിലുകള്‍ വഴിയും വീടിനകത്ത് കടന്ന് ആഹാരങ്ങള്‍ കവരുകയും വസ്ത്രങ്ങളും വീട്ടുപകരണങ്ങളും നശിപ്പിക്കുകയും പതിവാണ്. കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നു. തെങ്ങ്, മാവ്, പ്ലാവ് തുടങ്ങിയ വൃക്ഷങ്ങളില്‍ പൂ ആകുമ്പോഴേക്കും നശിപ്പിക്കും. മുന്‍പ് പൂക്കുന്നിമല ,മതുരമല, മൈലാടുംപാറ, തുടങ്ങിയ മലമുകളില്‍ മാത്രം വസിച്ചിരുന്ന കുരങ്ങുകള്‍ മലമുകളില്‍ ഉണ്ടായിരുന്ന ഫലവൃക്ഷങ്ങള്‍ വസ്തു  കയ്യേറി ചില ഭൂമാഫിയകള്‍ നശിപ്പിച്ചതോടെ തീറ്റതേടി ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങിയിരിക്കുകയാണ്. കുരങ്ങിന്റെ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ വീടും സ്ഥലവും വിറ്റ്  മറ്റ് സ്ഥലങ്ങളിലേക്ക് പോകാനൊരുങ്ങുകയാണ് മിക്കവരും. വനംവകുപ്പ് അധികൃതരോട് ഉള്‍പ്പെടെയുള്ളവര്‍ക്ക് വാനര ശല്യത്തെപറ്റി പരാതി പറഞ്ഞെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. വാനരശല്യത്തിന് നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായില്ലെങ്കില്‍ നാട്ടുകാര്‍ ശക്തമായ സമര പരിപാടിക്കൊരുങ്ങുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക