|    Dec 10 Sat, 2016 12:25 pm

വാട്ട്‌സ്ആപ്പിലൂടെ നഗ്‌നചിത്രം അയച്ച പ്ലസ്ടു അധ്യാപകനെ പോലിസില്‍ ഏല്‍പിച്ചു

Published : 24th November 2016 | Posted By: SMR

തിരൂര്‍: നഗ്‌നചിത്രം വാട്സ്ആപ്പിലൂടെ വിദ്യാര്‍ഥികള്‍ക്ക് അയച്ച പ്ലസ്ടു അധ്യാപകനെ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചു. കൂട്ടായി എംഎംഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ അധ്യാപകനും തിരുന്നാവായ സ്വദേശിയുമായ രാജേഷ് കുമാറി(38 )നെയാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും ചേര്‍ന്ന് പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചത്. വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുന്നതിനായി വിദ്യാര്‍ഥിനികളുടെ ഫോണ്‍ നമ്പര്‍ രാജേഷ് കുമാര്‍ ശേഖരിച്ചിരുന്നു. പാഠഭാഗങ്ങളിലെ സംശയങ്ങള്‍ തീര്‍ക്കാനെന്നു പറഞ്ഞായിരുന്നു പെണ്‍കുട്ടികളുടെ ഫോണ്‍ നമ്പറുകള്‍ ശേഖരിച്ചിരുന്നത്. സംശയം തോന്നിയ പെണ്‍കുട്ടികള്‍ ക്ലാസിലെ ആണ്‍കുട്ടികളോട് വിഷയം പറയുകയും ആണ്‍കുട്ടികളുടെ നമ്പര്‍ അധ്യാപകന് നല്‍കുകയും ചെയ്തു. അധ്യാപകന്‍ അശ്ലീല ചുവയുള്ള സന്ദേശങ്ങള്‍ സ്ഥിരമായി ഈ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടികളുടെ നമ്പറാണെന്നു കരുതി രാജേഷ് കുമാര്‍ സ്വന്തം നഗ്‌ന ഫോട്ടോകള്‍ രണ്ട് ആണ്‍കുട്ടികള്‍ക്ക് വാട്സ് ആപ്പ് വഴി അയക്കുകയും ചെയ്തു. ചൊവ്വാഴ്ച വൈകീട്ടോടെ സംഭവം പുറത്തായി. ഇതോടെ ബുധനാഴ്ച വിദ്യാര്‍ഥികള്‍ രാജേഷ് കുമാറിനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രിന്‍സിപ്പല്‍ക്ക് പരാതി നല്‍കി. വിവരമറിഞ്ഞ രക്ഷിതാക്കളും നാട്ടുകാരും സ്‌കൂളിലെത്തിയിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും സ്ഥലത്തെത്തി. തുടര്‍ന്ന് തിരൂര്‍ സിഐ എം കെ ഷാജിയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം സ്ഥലത്തെത്തി. അധ്യാപകനെ പോലിസ് കസ്റ്റഡിയിലെടുത്തതോടെയാണ് സ്ഥിതി ശാന്തമായത്. പെണ്‍കുട്ടികളോട് അപമര്യാതയായി പെരുമാറിയതിന് നാല് വര്‍ഷം മുമ്പ് രാജേഷ് കുമാറിനെ സ്‌കൂളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. ഈ അധ്യാപകനെതിരേ വേറെയും പരാതികളുണ്ടെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. കസ്റ്റഡിയിലെടുത്ത അധ്യാപകനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായും അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുമെന്നും തിരൂര്‍ സിഐ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day