|    Dec 4 Sun, 2016 9:27 am
FLASH NEWS

വാടകയ്‌ക്കെടുത്ത ഇന്നോവ മറിച്ചുവിറ്റ കേസില്‍ ഒരാള്‍കൂടി പിടിയില്‍

Published : 3rd November 2016 | Posted By: SMR

തൊടുപുഴ: വാടകയ്ക്ക് എടുത്ത ഇന്നോവ കാര്‍ വ്യാജ ആര്‍സി ബുക്ക് നിര്‍മിച്ച് മറിച്ചുവിറ്റ് പണം തട്ടിയ സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. എറണാകുളം ഇടപ്പള്ളി ആനികുളം വീട്ടില്‍ ബിജോയിയായണ് അറസ്റ്റിലായത്. സംഭവത്തില്‍  വാഹനം  തൊടുപുഴയില്‍ നിന്നും വാടകയ്‌ക്കെടുത്ത് മാത്യു കുന്നപ്പള്ളിയെ പോലിസ് പിടികൂടിയിരുന്നു. മാത്യുവില്‍ നിന്നാണ് ബിജോയി വാഹനം വാടകയ്ക്ക് എടുത്തത്. ബിജോയിയാണ് ഇതിനുശേഷം വാഹനം മറിച്ച് വിറ്റതെന്നാണ് പോലിസ് പറയുന്നത്. എറണകുളത്ത് ക്വട്ടേഷന്‍ സംഘങ്ങളുമായി അടുത്ത ബന്ധമുള്ള പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തൊടുപുഴ എസ്‌ഐ ജോബിന്‍ ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. വ്യാജ ആര്‍സി ബുക്ക് നിര്‍മിച്ച എറണാകുളം സ്വദേശികള്‍ ഒളിവിലാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day