|    Dec 8 Thu, 2016 7:50 pm

വാഗണിലെത്തിച്ച അരി എഫ്‌സിഐ ഗോഡൗണില്‍ ഇറക്കി

Published : 23rd November 2016 | Posted By: SMR

കൊല്ലം:എഫ്‌സിഐ ഗോഡൗണില്‍ കഴിഞ്ഞ ദിവസം എഫ്‌സിഐ അധികൃതരും ചുമട്ടുതൊഴിലാളികളും തമ്മിലുള്ള തര്‍ക്കത്തിന് താല്‍ക്കാലിക പരിഹാരം. ആന്ധ്രയില്‍ നിന്ന് എഫ്‌സിഐ ജില്ലാ ഗോഡൗണിലേക്കു ഗുഡ്‌സ് ട്രെയിനിലെത്തിച്ച അരിയുടെ പൂര്‍ണമായും ഇന്നലയോടെ ഗോഡൗണില്‍ ഇറക്കി.ആവണീശ്വരം സബ് ഡിപ്പോയിലേക്ക് തിങ്കളാഴ്ച രാവിലെ 35 ലോഡ് ഭക്ഷ്യധാന്യം കയറ്റിവിട്ടിരുന്നു. എഫ്‌സിഐ തിരുവനന്തപുരം മേഖലാ ഓഫിസിലെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ദിനേശ് ചതുര്‍വേദിയുടെ സാന്നിധ്യത്തില്‍ കൊല്ലം ഡിപ്പോയിലെ 43ഉം കരുനാഗപ്പള്ളി ഡിപ്പോയിലെ 48ഉം ചുമട്ടുതൊഴിലാളികള്‍ ചേര്‍ന്നാണ് ലോഡ് കയറ്റിയത്. ലോഡുമായി ലോറികള്‍ പോയിത്തുടങ്ങിയതോടെ തൊഴിലാളികള്‍ കിളികൊല്ലൂര്‍ ഡിപ്പോയിലേക്കുള്ള ലോഡ് ലോറികളില്‍ കയറ്റിത്തുടങ്ങി. ഒരു ലോറിയില്‍ 260 ചാക്കുവീതം കൊണ്ടുപോകാന്‍ ഗേറ്റ് പാസും നല്‍കി. തുടര്‍ന്ന് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഇടപെട്ട് ഒരു ലോറിയില്‍ 200 ചാക്ക് മാത്രമേ പാടുള്ളൂ എന്ന നിര്‍ദ്ദേശം വച്ചു. കയറ്റിയ ലോഡ് തിരിച്ചിറക്കണമെന്നും ആവശ്യപ്പെട്ടു. അതോടെ തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. നിബന്ധന അപ്രായോഗികമാണെന്നും കയറ്റിയ ലോഡ് തിരിച്ചിറക്കാനാകില്ലെന്നും തൊഴിലാളികളും ലോറിക്കാരും നിലപാടെടുത്തു. ഭാരനിബന്ധന പാലിക്കാത്ത ലോറികളെ ഗോഡൗണ്‍ വളപ്പില്‍ നിന്നു പുറത്തു പോകുന്നതിനു മുമ്പുള്ള തൂക്ക പരിശോധനയ്ക്ക് അനുവദിക്കില്ലെന്നു ഡിജിഎം നിലപാടെടുത്തതോടെ ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമായി. തുടര്‍ന്ന് ഇന്നലെ നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് വാഗണില്‍ നിന്നും അരി ഗോഡൗണില്‍ ഇറക്കിവയ്ക്കാന്‍ തൊഴിലാളികള്‍ തയ്യാറായത്. വാഗണില്‍ നിന്നും ഒരുദിവസം ചരക്ക് നീക്കം വൈകിയതിനെ തുടര്‍ന്ന് ഡെമിറേഡ് ചാര്‍ജ് ഇനത്തില്‍ ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് എഫ്‌സിഐയ്ക്കുണ്ടായത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day